KeralaLatest NewsNews

റെയില്‍വെ – ബസ് സ്‌റ്റേഷനുകളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്

മുംബൈ : റെയില്‍വെ – ബസ് സ്റ്റേഷനുകളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് എസ്ബിഐയുടെ മുന്നറിയിപ്പ് , അക്കൗണ്ടിലെ തുക നഷ്ടമാകും.
ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ മുന്നറിയിപ്പ് നല്‍കുന്നത്. മാല്‍വെയറുകള്‍ സ്മാര്‍ട്ട് ഫോണില്‍ കടന്നുകൂടാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പൊതു ചാര്‍ജിങ്‌സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നവര്‍ രണ്ട് വട്ടം ആലോചിക്കണമെന്നാണ് എസ് ബി ഐ മുന്നറിയിപ്പ്. ഫോണില്‍ കയറിക്കൂടുന്ന ഇത്തരം മാല്‍വെയറുകളുടെ സഹായത്തോടെ ഹാക്കര്‍മാര്‍ പാസ് വേര്‍ഡ് അടക്കമുള്ള സകല ഡാറ്റയും ചോര്‍ത്തുമെന്നും ഇത് പണാപഹരണത്തിന് ഇടയാക്കുമെന്നുമാണ് ബാങ്ക് ഇടപാടുകാര്‍ക്ക്് മുന്നറിയിപ്പ് നല്‍കുന്നത്. ജൂസ് ജാക്കിങിലൂടെ അക്കൗണ്ട് വിവരങ്ങളും പണവും നഷ്ടപ്പെട്ടേക്കാമെന്നാണ് എസ് ബി ഐ പറയുന്നത്

ഒന്നിലധികം ഡാറ്റാ കണക്ഷന്‍ കേബിളുകളുള്ള ചാര്‍ജിംഗ് പോര്‍ട്ടിലൂടെ നടത്തുന്ന ഒരു തരത്തിലുള്ള സൈബര്‍ ആക്രമണമാണ് ഇത്. യു എസ് ബി വഴിയാണ് ഇത് ചെയ്യുന്നത്. മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തോ ചാര്‍ജിങ് സ്റ്റേഷനുകളില്‍ കണക്ട് ചെയ്തിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്, മറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ നിന്ന് ഡാറ്റകള്‍ ചോര്‍ത്തിയോ ആകും ഇതിന്റെ പ്രവര്‍ത്തനം

shortlink

Related Articles

Post Your Comments

Related Articles


Back to top button