Latest NewsNewsIndia

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ ഷൂസ് ഊരി തല്ലുന്ന പോലീസുകാരി

ലക്‌നൗ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി ഷൂസ് ഊരി തല്ലുന്ന പോലീസുകാരിയുടെ വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ബിത്തൂരിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ചഞ്ചല്‍ ചൗരസിയ എന്ന പോലീസുകാരിയാണ് വീഡിയോയിലുള്ളത്.
നയീം ഖാന്‍ എന്ന യുവാവാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതെന്നാണ് റിപ്പോർട്ട്. വിദ്യാര്‍ത്ഥിനികള്‍ പോലീസിനോട് പരാതി പറഞ്ഞതോടെ വനിതാ കോണ്‍സ്റ്റബിള്‍ ചഞ്ചല്‍ ചൗരസിയ സ്ഥലത്തെത്തി ഇയാളെ പിടികൂടുകയും പരസ്യമായി കൈകാര്യം ചെയ്യുകയുമായിരുന്നു.

Read also: VIDEO: യുവാവ് മുങ്ങി മരിക്കുമ്പോള്‍ വീഡിയോ പിടിച്ച് സുഹൃത്തുക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button