Latest NewsNewsOman

ഒമാനിൽ ബാച്ചിലര്‍ തൊഴിലാളികള്‍ക്ക് താമസസൗകര്യം നൽകുന്നവർക്ക് മുന്നറിയിപ്പ്

മസ്‌ക്കറ്റ്: ഫാമിലി റസിഡന്‍സ് ഏരിയയില്‍ ബാച്ചിലര്‍ തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നവർക്ക് കടുത്ത ശിക്ഷ. തടവും 25 ഒമാനി റിയാലില്‍ കുറയാത്തതും 50 ഒമാനി റിയാലില്‍ കൂടാത്തതുമായ പിഴ അടക്കേണ്ടിയും വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഓരോ ദിവസത്തിനും പരമാവധി പത്ത് റിയാലും കുറഞ്ഞത് അഞ്ച് റിയാലും ഈടാക്കും. പരമാവധി ആറ് മാസം വരെയാണ് തടവുശിക്ഷ.

Read also: സൗന്ദര്യവുമായി ബന്ധപ്പെട്ട ഈ രഹസ്യങ്ങള്‍ തീര്‍ച്ചയായും സ്ത്രീകള്‍ അറിഞ്ഞിരിയ്ക്കണം

അതേസമയം, ബാച്ചിലര്‍ തൊഴിലാളികൾക്കായി ലേബര്‍ കോംപ്ലക്‌സ് നിര്‍മിക്കാൻ നഗരസഭാ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി രണ്ടരലക്ഷം മീറ്റര്‍ സ്‌ക്വയര്‍ ഭൂമി മുനിസിപ്പാലിറ്റി അനുവദിക്കും.കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ബാച്ചിലര്‍ താമസക്കാരെ കുറിച്ച്‌ സ്വദേശികളില്‍ നിന്ന് വലിയ തോതില്‍ പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button