Latest NewsNewsIndia

സൗദി അറേബ്യയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. 13 വര്‍ഷത്തോളമായി അബ്ഖൈഖിലെ എം എസ് കെ കമ്പനിയില്‍ എൻജിനീയറായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണകുമാര്‍ (49) ആണ് മരിച്ചത്. ദമ്മാമിൽ നിന്ന് 200 കിലോമീറ്ററകലെ അബ്ഖൈഖിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.

Also read : സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല്‍ ആക്രമണം : ആക്രമണം ഇറാനെ ഒറ്റപ്പെടുത്താനുള്ള ജിസിസി ഉച്ചകോടിയിലെടുത്ത തീരുമാനത്തിനു പിന്നാലെ

കാർ പാർക്ക് ചെയ്ത ശേഷം കൃഷ്ണകുമാർ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ അബ്‌ഖൈഖ് ആശുപത്രിയിൽ എത്തിച്ചു പിന്നീട് മ്മാം സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ ഒന്നരയോടെ മരണപ്പെട്ടു. ദമ്മാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ സജിത മക്കൾ നന്ദന, ധ്രുവ്, ദേവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button