Latest NewsLife StyleSex & Relationships

ലൈംഗിക ഉത്തേജനത്തിന് വയാഗ്ര കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ലൈംഗിക ഉത്തേജക മരുന്നാണ് വയാഗ്ര. ഉദ്ധാരണം ഇല്ലാത്തവരില്‍ അല്ലെങ്കില്‍ കുറയുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നാണിത്. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പലര്‍ക്കും അറിയില്ല. ഏതുനേരത്തും ആര്‍ക്കും കഴിക്കാവുന്ന മരുന്നല്ല വയാഗ്ര. വയാഗ്ര ചില അവസരങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അമിതരക്തസമ്മര്‍ദ്ദമുള്ളര്‍ക്ക് വയാഗ്ര സുരക്ഷിതമല്ല. വയാഗ്ര ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും ശരീരത്തിലെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദരോഗികളിലാകട്ടെ രക്തസമ്മര്‍ദ്ദം അപകടകരമാം വിധം ഉയരാന്‍ സാധ്യതയുണ്ട്.

ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തവിതരണം കുറയ്ക്കാന്‍ വയാഗ്രയ്ക്ക് കഴിയും. ഇത് പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാകും. വളരെ അപൂര്‍വമായ ഇത് ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ നേരത്തേ കണ്ണ് പ്രശ്‌നങ്ങള്‍ ഉള്ളവരിലാണ് സംഭവിക്കുന്നത്. </p>

പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരും ഹൃദയത്തിനോ തലച്ചോറിനോ വൃക്കകള്‍ക്കോ തകരാറുളളവരും വയാഗ്ര കഴിക്കരുത്. രക്തപരിശോധനയും ഇസിജി പരിശോധനയും നടത്തി കുഴപ്പമൊന്നുമില്ലെന്ന് ഹൃദ്രോഗവിദഗ്ധന്‍ ഉറപ്പു നല്‍കിയ ശേഷമേ വയാഗ്ര കഴിക്കാവൂ. ആരോഗ്യസ്ഥിതിയും ആവശ്യകതയും മനസിലാക്കി വേണം ഡോസ് നിശ്ചയിക്കാന്‍. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ വയാഗ്ര ഉപയോഗിക്കാന്‍ പാടുള്ളൂ..

ആവശ്യമില്ലാതെയും സെക്‌സ് ചെയ്യാത്ത സമയങ്ങളിലും വയാഗ്ര കഴിക്കരുത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുപ്പതു മുതല്‍ ഒരു മണിക്കൂര്‍ മുന്‍പു വരെയാണ് വയാഗ്ര കഴിക്കേണ്ടത്. ലൈംഗികാവയവത്തിന്റെ ഉദ്ധാരണശക്തി കൂട്ടാന്‍ വയാഗ്ര സഹായിക്കുന്നു. ഉദ്ധാരണം തീരെ നടക്കാത്ത പുരുഷനില്‍ വയാഗ്രയുടെ ഫലം സീറോ ആയിരിക്കും.

എന്തെങ്കിലും തരത്തിലെ അലര്‍ജി ഉള്ളവര്‍ വയാഗ്ര ഒരുകാരണവശാലും വയാഗ്ര ഉപയോഗിക്കരുത്. മരുന്ന് ഓവര്‍ഡോസ് കഴിക്കുന്നതു ഏറെ അപകടകരമാണ്. സൈക്യാട്രിസ്റ്റിന്റെയോ യൂറോളജിസ്റ്റിന്റെയോ എന്‍ഡോക്രൈനോളജിസ്റ്റിന്റെയോ കുറിപ്പ് ഇല്ലാതെ വയാഗ്ര വില്‍ക്കരുതെന്നാണ് നിയമം. വയാഗ്രയുടെ ഡോസ് കൂടിയാല്‍ ഛര്‍ദ്ദി, കാഴ്ച്ചമങ്ങല്‍, വയറിളക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് മെഡിക്കല്‍ ന്യൂസ് ടുഡേയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

വയാഗ്രക്ക് പല പാര്‍ശ്വഫലങ്ങളും ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചതാണ്. തലവേദന മുതല്‍ വയറു വേദന വരെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. അതില്‍ അടങ്ങിയിരിക്കുന്ന സില്‍ഡെനാഫിന്‍ എന്ന ഘടകം നമ്മുടെ കാഴ്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. കാഴ്ച മങ്ങല്‍, നിറം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് വെളിച്ചം തട്ടുമ്പോഴുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഉണ്ടായേക്കാം.

ഹൃദയാഘാതം വന്നവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍, പക്ഷാഘാതം വന്നവര്‍, രക്തസംബന്ധമായ അസുഖമുള്ളര്‍, ഉദര സംബന്ധമായ പ്രശ്ശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരിലെല്ലാം വയാഗ്ര പ്രതികൂലമായ ഫലങ്ങളാണ് ഉണ്ടാക്കുക. അതുകൊണ്ടുതന്നെ പുതിയ ചികിത്സാ രീതികള്‍ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ടെക്‌സാസിലെ ഹ്യൂസ്റ്റണിലുള്ള ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനില്‍ ന്യൂറോളിസ്റ്റായ ഡോ. സമിത് സോണി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button