Latest NewsNewsInternational

സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടു . ഇസ്ലാമിക ഭീകരവാദ സംഘടനയായ അല്‍ഷബാബിന്റെ അഞ്ച് ഭീകരരെയാണ് സൊമാലിയന്‍ സുരക്ഷ സേന വധിച്ചത്. മൊഗാദിഷുവില്‍ പ്രസിഡന്‍ഷ്യല്‍ വസതിക്ക് സമീപമുള്ള ഹോട്ടല്‍ ആക്രമിച്ച ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഷബാബ് ഏറ്റെടുത്തിരുന്നു. രണ്ട് സൈനികര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ഉദ്യോഗസ്ഥരടക്കം 82 പേരെ സില്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജനറല്‍ സാകിയ ഹസന്‍ അറിയിച്ചു.

ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഒത്തുചേരുന്ന സ്ഥലമായ സില്‍ ഹോട്ടലാണ് ഭീകരര്‍ കഴിഞ്ഞ ദിവസം ആക്രമിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി 7 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരേയും വധിച്ചതായി സാകിയ ഹസന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button