Latest NewsCarsNewsAutomobile

വൻ വിലക്കുറവിൽ ഈ മോഡൽ വാഹനങ്ങൾ വാങ്ങാൻ അവസരമൊരുക്കി ടാറ്റ

വാഹനം വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം. പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ  ഹാരിയര്‍, ഹെക്‌സ എന്നീ എസ്‌യുവി മോഡലുകള്‍ക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു. ഏഴ് സീറ്റര്‍ എസ്‌യുവി മോഡൽ ഹെക്‌സയ്ക്ക് 2.3 ലക്ഷം രൂപയും പ്രീമിയം എസ്‌യുവി ഹാരിയറിന് 1.7 ലക്ഷം രൂപയുമാണ് ഓഫര്‍ ലഭിക്കുക. അതേസമയം ഒരോ നഗരത്തിലും പ്രത്യേകം ആനുകൂല്യങ്ങളായിരിക്കും നല്‍കുകയെന്നും റിപ്പോർട്ടുകളുണ്ട്.

TATA HEXA

2016ലെ ഡല്‍ഹി  ഓട്ടോ എക്സോപയില്‍ പ്രദര്‍ശിപ്പിച്ച ഹെക്സ 2017 ജനുവരിയിലാണ് ടാറ്റ വിപണിയിലെത്തിച്ചത്. 2019 മാര്‍ച്ചിൽ ഹെക്സയുടെ പരിഷ്‍കരിച്ച പതിപ്പിനെ ടാറ്റ അവതരിപ്പിച്ചിരുന്നു. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സയുടേത്.നിലവില്‍ XM മോഡലിലാണ് ടാറ്റ ഹെക്‌സ നിര തുടങ്ങുന്നത്.

Also read : 9 മണിക്കൂറിലേറെ ഉറങ്ങുന്നവരും ഉച്ചയുറക്കം നടത്തുന്നവരും സൂക്ഷിക്കുക

HARRIER

2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ തറ്റ് അവതരിപ്പിച്ച വാഹനമാണ് 2019 ജനുവരിയിൽ ഹാരിയറെന്ന പേരിൽ വിപണിയിൽ എത്തിച്ചത്. വിപണിയിലെത്തി ചുരുങ്ങിയ നാളിനുള്ളിൽ ഹാരിയാറിന് മികച്ച വിൽപ്പന നേടുവാൻ സാധിച്ചു. XE, XM, XT, XZ എന്നീ നാല് പതിപ്പുകളിലായി ഹാരിയർ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button