Latest NewsIndian Super LeagueFootballNewsSports

ഇന്നത്തെ ഐഎസ്എൽ മത്സരം മാറ്റിവെച്ചു

ഗുവാഹത്തി: ഇന്നത്തെ ഐഎസ്എൽ മത്സരം മാറ്റിവെച്ചു.പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അസമിൽ ശക്തമായ സാഹചര്യത്തിൽ ഗുവാഹത്തിയിൽ രാത്രി 7.30നു നടക്കേണ്ടിയിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഏഴ് കളിയിൽ 10പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. മാറ്റിവെച്ച മത്സരം ഇനി എന്ന് നടക്കുമെന്ന് അറിയിച്ചിട്ടില്ല ആറു പോയിന്റുമായി 9താം സ്ഥാനത്താണ് മുൻ ചാമ്പ്യനായ ചെന്നൈയിൻ എഫ് സി. അസമും-ത്രിപുരയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരവും  റദ്ദാക്കിയിരുന്നു.

Also read : പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു : വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി, കർഫ്യൂ ഏർപ്പെടുത്തി

പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യസഭയിൽ പാസായതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കൊൽക്കത്ത-അസം, ദി​ബ്രു​ഗ​ഡ് എന്നിവിടങ്ങളിലേക്കുള്ള വി​മാ​ന സ​ർ​വീ​സു​കളും , അസമിൽ 21 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. ഗുവാഹത്തിയിൽ അനശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി. ആ​സാ​മി​ലെ നാ​ലി​ട​ങ്ങ​ളി​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു. ടി​ൻ​സു​കി​യ, ദി​ബ്രു​ഗ​ഡ്, ജോ​ർ​ഹാ​ത് ജി​ല്ല​ക​ളി​ലും സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കേ​ന്ദ്രം ആ​സാ​മി​ലെ ഗുവാഹത്തി ആയതിനാൽ ന​ഗ​ര​ത്തി​ൽ ക​ര​സേ​ന​യു​ടെ ര​ണ്ട് കോ​ളം ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തി. 10 ജി​ല്ല​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് മൊ​ബൈ​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

കഴിഞ്ഞ ദിവസമാണ് പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭ പാസാക്കിയത്. 105നെതിരെ 125 വോട്ടുകൾക്കായിരുന്നു ബിൽ പാസ്സായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവർ എന്ന അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയിൽ നിന്നിറങ്ങിപ്പോയിരുന്നു. ലോക്സഭയിൽ 80നെതിരെ 311 വോട്ടുകൾക്ക് ബിൽ പാസായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button