Latest NewsKeralaNews

തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ

തിരുവനന്തപുരം : വിമാനത്താവള സ്വർണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ. ഒളിവിലായിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കോഫേ പോസ നിയമപ്രകാരം രാധാകൃഷ്ണനെ തടങ്കലിലാക്കാൻ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഹാജരാകാൻ എത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു. രാധാകൃഷ്ണനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

Also read : സ്വർണ വില വർദ്ധിച്ചു : ഇന്നത്തെ നിരക്കിങ്ങനെ

750 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്നും രാജ്യത്ത് തന്നെ നടന്ന ഏറ്റവും വലിയ സ്വർണ കടത്തുകളിലൊന്നാണിതെന്നുമാണ് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തൽ. പ്രതികളായ വിഷ്ണുവും, പ്രകാശ് തമ്പിയും വാഹന അപകടത്തിൽ കൊല്ലപ്പെട്ട ബാലഭാസ്ക്കറിന്റെ മാനേജറുമായിരുന്നു. ഇവരുടെ പങ്ക് സ്ഥിരീകരിച്ചതോടെ ബാലഭാസ്ക്കറിന്റെ മരണത്തിലും ദുരൂഹത വർദ്ധിച്ചു.

മെയ് 13ന് സുനിൽ , സെറിന എന്നിവർ ചേർന്ന് 25 കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ഡിആർഐ പിടികൂടിയതോടെയാണ് ദുബായി കേന്ദ്രീകരിച്ചുള്ള വൻ റാക്കറ്റിലേക്ക് അന്വേഷണമെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button