Latest NewsNews

യുഎഇയില്‍ വാഹനാപകടം : രണ്ട് മരണം : നാല് പേരുടെ നില ഗുരുതരം

അബുദാബി: യുഎഇയില്‍ വാഹനാപകടം , രണ്ട് പേര്‍ മരിച്ചു. നാല് പേരുടെ നില ഗുരുതരം . പിക്ക്അപ്പ് വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ മരിച്ചത്.ഗുരുതരമായി പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക് ശൈഖ് മുഹമ്മദ് ബിന്‍ സയീദ് റോഡിലാണ് അപകടമുണ്ടായത്.

read also : യുഎഇയില്‍ വാഹനാപകടം; മലയാളി മരിച്ചു : മൂന്നുപേര്‍ക്ക് പരിക്കേറ്റു

ടയര്‍ തകരാറിലായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ചാണ് പിക്ക്അപ്പ് വാന്‍ അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലെത്തിയ പിക്ക്അപ്പ് വാന്‍ ഡ്രൈവര്‍ റോഡില്‍ ട്രക്ക് നിര്‍ത്തിയിട്ടിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നും ദുബായ് ട്രാഫിക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി പറഞ്ഞു.

വാഹനത്തില്‍ കുടങ്ങിക്കിടന്നവരെ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. ഇതില്‍ രണ്ടുപേര്‍ അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍മാര്‍ സുരക്ഷിതത്വം പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button