Latest NewsKeralaNews

നടി പാര്‍വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ബന്ധുക്കള്‍ക്കു മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത സംഭവം : യുവാവ് അറസ്റ്റില്‍

കോഴിക്കോട് : നടി പാര്‍വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. നടിയെ കുറിച്ച് ബന്ധുക്കള്‍ക്കു മോശം സന്ദേശങ്ങള്‍ പ്രതി അയക്കുകയും ചെയ്തിരുന്നു.പാലക്കാട് നെന്‍മാറ കോയക്കോടന്‍ വീട്ടില്‍ കിഷോറിനെയാണ് (40) എലത്തൂര്‍ പൊലീസ് തിരുവനന്തപുരത്തു വച്ച് പിടികൂടിയത്.

read also : ഇത് നമ്മള്‍ ഒരിയ്ക്കലും അനുവദിച്ച്്‌കൊടുത്തുകൂട : ദേശീയ പൗരത്വബില്ലിനെ ശക്തമായി എതിര്‍ത്ത് നടി പാര്‍വതി

പാര്‍വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ കിഷോര്‍ പാര്‍വതിയുടെ പിതാവിനും സഹോദരനും പല തവണ അയച്ചതായി പൊലീസ് പറയുന്നു. ഇതിനു ശേഷം പാര്‍വതിയുടെ കോഴിക്കോട്ടുള്ള വീട്ടിലെത്തിയും മോശമായി സംസാരിച്ചു. സമൂഹമാധ്യമങ്ങളിലും മോശം പ്രചാരണം നടത്തി. പാര്‍വതിയുടെ പരാതിയില്‍ നോര്‍ത്ത് അസി.കമ്മിഷണര്‍ കെ.അഷ്‌റഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഇന്നലെ രാത്രി തിരുവനന്തപുരത്തു രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിക്കരികില്‍ നിന്നാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button