Latest NewsNewsBusiness

സ്വർണ വില ഇടിഞ്ഞു : ഇന്നത്തെ നിരക്കറിയാം

കൊച്ചി : സംസ്ഥാനത്ത് ഇന്ന്  സ്വർണ വില  കുറഞ്ഞു. പവന് 200 രൂപയും,ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,000ഉം, ഗ്രാമിന് 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ദിവസം പ​വ​ന് 160 രൂ​പ​യും, ഗ്രാ​മി​ന് 20 രൂ​പയുമാണ് കൂടിയത്. പവന് 28,200ഉം , ഗ്രാമിന് 3,525 രൂ​പയുമാണ് വില. ചൊവ്വാഴ്ച്ച പ​വ​ന് 80ഉം ഗ്രാമിന് 10 രൂപയും കു​റ​ഞ്ഞ ശേ​ഷം ബു​ധ​നാ​ഴ്ച വരെ വില മാറാതെ നിൽക്കുകയായിരുന്നു. 28,040 രൂപയിലും ഗ്രാമിന് 3,505 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വ്യാപാരം. തിങ്കളാഴ്ച്ച സ്വര്‍ണവില പവന് 28,120ഉം ഗ്രാമിന് 3,515 രൂപയുമായിരുന്നു. ഏഴാം തീയതിയാണ് പവന് 280 രൂപ കുറഞ്ഞ് ഈ നിരക്കിലേക്കെത്തിയത്.

Also read : ഓഹരി വിപണിയിൽ ഉണർവ് : ഇന്ന് വ്യാപാരം നേട്ടത്തിൽ തുടങ്ങി

ആറാം തീയതി പവന് 80ഉം, ഗ്രാമിന് 10ഉം രൂപയും കുറഞ്ഞു പവന് 28,400 രൂപയും, ഗ്രാമിന് 3,550 രൂപയുമായിരുന്നു വില. അഞ്ചാം തീയതി പവന് 160 രൂ​പ​യും,ഗ്രാ​മി​ന് 20 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് 28,480ഉം, 3,560 രൂ​പ​യുമായിരുന്നു വില. നാലാം തീയതി സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. 28,640 രൂപയിലും, 3,580 രൂപയിലുമാണ് അന്നേ ദിവസം വ്യാപാരം നടന്നത്. ഇത് മൂന്നാഴ്ചയ്ക്കിടയിലെയും, ഈ മാസത്തേയും ഉയർന്ന നിരക്കായിരുന്നു. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.​

24 കാരറ്റ് സ്വ‍ര്‍ണത്തിന് ഒരു പവന് 30,752ഉം, ഗ്രാമിന്3,844 രൂപയുമാണ് വില. ആഗോള വിപണിയിൽ സ്വര്‍ണ വില കുറഞ്ഞ് ഔണ്‍സിന്1,469.20 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിനു 47.24 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,235.88 ഡോളറുമാണ് വില. സംസ്ഥാനത്ത് വെള്ളി വില വർദ്ധിച്ചു. ഗ്രാമിന് 46.70 രൂപയ്ക്കാണ് വ്യാപരം. എട്ടു ഗ്രാം വെള്ളിയ്ക്ക് 373.60 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 46,700 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിയ്ക്ക് കഴിഞ്ഞ ദിവസം 46,650 രൂപയായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button