Latest NewsNewsInternational

ലോകത്തിന്റെ നിര്‍മാണ ഫാക്ടറി എന്ന് അഭിമാനിച്ചിരുന്ന ചൈന വന്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു : സൂചനകള്‍ നല്‍കി പുതിയ സംഭവവികാസങ്ങള്‍

ലോകത്തിന്റെ നിര്‍മാണ
ഫാക്ടറി എന്ന് അഭിമാനിച്ചിരുന്ന ചൈന വന്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു എന്ന് സൂചന. ഇത് വ്യക്തമാകുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. പേള്‍ നദിക്കരയിലെ ഹുയിഷോ നഗരത്തിന്റെ അതിദയനീയ അവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. ഏകദേശം 30 കൊല്ലത്തോളം ലോകത്തെ ഏറ്റവും വലിയ ടെക്നോളജി ഭീമന്മാരില്‍ ഒന്നായിരുന്ന സാംസങ്ങിന്റെ ഉല്‍പ്പന്നങ്ങളധികവും നിര്‍മിച്ചെടുത്തിരുന്നത് ഹുയിഷോ നഗരത്തിലെ ഫാക്ടറികളിലായിരുന്നു. എന്നാല്‍, ഈ വര്‍ഷം ഒക്ടോബറോടേ സാംസങ് ഫാക്ടറികള്‍ ഇന്ത്യയിലേക്കും വിയറ്റ്നാമിലേക്കും മാറ്റി സ്ഥാപിച്ചതോടെ നഗരത്തില്‍ ആരവമൊഴിയുകയായിരുന്നു. അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തെ തുടര്‍ന്ന് ചൈനയില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചാല്‍ ലോകത്തെ പ്രധാന വിപണികളുടെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടേക്കുമെന്ന ഭീതിയാലാണ് സാംസങ് ചൈന വിട്ടത്.

Read Also : ലോകത്തിനെ ആശങ്കയിലാഴ്ത്തി യു.എസ്.-ചൈന വ്യാപാരയുദ്ധം മുറുകുന്നു

കഴിഞ്ഞ വര്‍ഷം വരെ തൊഴിലാളികളും പ്രവര്‍ത്തനങ്ങളുമായി നിറഞ്ഞുനിന്ന ടൗണായിരുന്നു ഹുയിഷോ. ഈ നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ലോകത്തിന്റെ സപ്ലൈ ചെയിനില്‍ ചൈനയുടെ മാറുന്ന സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button