KeralaLatest NewsNews

കോടതിക്കെതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല; മാധ്യമങ്ങള്‍ വിവരങ്ങൾ വളച്ചൊടിക്കുന്നുവെന്ന് മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം: കോടതിക്ക് എതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായി വാർത്ത നൽകി. കോടതിയെ ബഹുമാനിക്കുന്നവരാണ് ഞങ്ങളെന്നും മന്ത്രി ഫേസ്ബുക്കിലൂടെ പറയുകയുണ്ടായി. ചില മാധ്യമങ്ങള്‍ എനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് കുറച്ച്‌ കാലമായി വര്‍ധിച്ച്‌ വരികയാണ്. ഇന്ന് ചില മാധ്യമങ്ങളില്‍ ഞാന്‍ കോടതിക്കെതിരെ പറഞ്ഞു എന്നതരത്തില്‍ എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. കോടതി പറയുന്നത് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. ഞാന്‍ കോടതിക്കെതിരെ തെറ്റായി ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും മന്ത്രി ജി. സുധാകരൻ പറയുകയുണ്ടായി. പ്രസംഗത്തിന്റെ വീഡിയോയും സുധാകരന്‍ കൂടെച്ചേര്‍ത്തിട്ടുണ്ട്.

Read also: റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് ജി സുധാകരന്‍

ചില മാധ്യമങ്ങൾ എനിക്കെതിരെ തെറ്റായ വാർത്തകൾ നൽകുന്നത് കുറച്ച് കാലമായി വർദ്ധിച്ച് വരികയാണ്. ഇന്ന് ചില മാധ്യമങ്ങളിൽ ഞാൻ കോടതിക്കെതിരെ പറഞ്ഞുയെന്ന തരത്തിൽ എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ്. കോടതി പറയുന്നത് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങൾ. ഞാൻ കോടതിക്കെതിരെ തെറ്റായി ഒരു പരാമർശവും നടത്തിയിട്ടില്ല. പ്രസംഗം ഇതോടൊപ്പം ചേർക്കുന്നു..

G Sudhakaran यांनी वर पोस्ट केले शनिवार, १४ डिसेंबर, २०१९

Tags

Related Articles

Post Your Comments


Back to top button
Close
Close