Latest NewsLife Style

ഭക്ഷണത്തിനു ശേഷം ഉടനെ കുളിക്കരുതെന്ന് പറയുന്നതിനു പിന്നില്‍

ഭക്ഷണം കഴിച്ച ഉടനെ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ പാടില്ലാത്തതെന്നും ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്നും നോക്കാം.

1. ദഹന പ്രശ്‌നങ്ങള്‍

ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് കൊണ്ട് ദഹന സംബന്ധിയായ പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും ഭക്ഷണ ശേഷം കുളിക്കുന്നവരില്‍ ദഹനം മെല്ലെയാക്കുകയും ആവശ്യമായ രക്തപ്രവാഹം വയറിന്റെ ഭാഗത്ത് എത്താതിരിക്കുന്നതിനും കാരണമാകും. അത് കൊണ്ട് ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അത് നിര്‍ത്തുന്നതാണ് നല്ലത്.

2. ശ്വാസം മുട്ടല്‍

ഭക്ഷണ ശേഷം കുളിക്കുന്നവരില്‍ ശ്വാസം മുട്ടല്‍ കണ്ടു വരാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണ ശേഷം സ്ഥിരമായി കുളിക്കുമ്‌ബോള്‍ പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. മാത്രമല്ല കഴിച്ചതിന് ശേഷം കുളിക്കുന്നത് ശ്വാസം മുട്ടല്‍ ഇല്ലാത്തവരില്‍ പോലും അതിന് തുടക്കം കറിക്കാന്‍ കാരണമാകുന്നു.

3. അസിഡിറ്റി

ഭക്ഷണ ശേഷമുള്ള കുളി പലപ്പോഴും അസിഡിറ്റി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. അസിഡിറ്റി ഇല്ലാത്തവരിലും ഭക്ഷണ ശേഷം കുളിക്കുന്നതിലൂടെ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അസിഡിറ്റി വര്‍ധിപ്പിക്കുക മാത്രമല്ല വയറിനുണ്ടാകുന്ന പല അസ്വസ്ഥതതകള്‍ക്കും ഇത് കാരണമാകും. അത് കൊണ്ട് തന്നെ വയറ് നിറയെ കഴിച്ച് നേരെ കുളിമുറിയിലേക്ക് ചെല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.

4. തല ചുറ്റല്‍

പലപ്പോഴും വയറ് നിറയെ ഉണ്ട് കഴിഞ്ഞ് നേരെ കുളിമുറിയിലേക്ക് ചെന്ന് കുളിച്ച് കഴിഞ്ഞാല്‍ ചെറിയ തല ചുറ്റല്‍ പലരിലും അനുഭവപ്പെട്ടിട്ടുണ്ടാകും. ഇതിന് പിന്നിലെ കാരണം ചര്‍മ്മത്തിലേക്ക് കൂടുതല്‍ രക്തമൊഴുകുന്ന അവസ്ഥയാണ് കുളിക്കുമ്‌ബോള്‍ ഉണ്ടാകുന്നത്.

ഈ അവസ്ഥയില്‍ തലയോട്ടിയിലേക്കുള്ള രക്തയോട്ടത്തിന്റെ സാധ്യത കുറക്കും. ഇതാണ് പലരിലും തല ചുറ്റല്‍ ഉണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെ അധികം അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. അത് കൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button