Latest NewsIndiaNews

ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു : രാജ്യതലസ്ഥാനത്ത് 1300 കോടി രൂപയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്രസംഘം പിടിയില്‍

ന്യൂഡല്‍ഹി : ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു . രാജ്യതലസ്ഥാനത്ത് 1300 കോടി രൂപയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്രസംഘം നാര്‍കോട്ടിക് സംഘത്തിന്റെ പിടിയിലായി. 20 കിലോഗ്രാം കൊക്കൈന്‍ ആണ് വെള്ളിയാഴ്ച രാജ്യതലസ്ഥാനത്തുനിന്ന് പിടികൂടിയത്. ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക, ഇന്തോനേഷ്യ, ശ്രീലങ്ക, കൊളമ്പിയ, മലേഷ്യ, നൈജീരിയ എന്നിവിടങ്ങളില്‍ വേരുകളുള്ള സംഘം ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ ഇന്ത്യയിലെ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പിടിയിലായ സംഘത്തില്‍ 9 പേര്‍ ഉള്ളതായി ആന്റി നര്‍കോട്ടിക്‌സ് ഏജന്‍സി വ്യക്തമാക്കി.

Read Also : കെമിസ്ട്രി ലാബിനുള്ളിൽ മയക്കുമരുന്ന് നിർമാണം; പോലീസ് പിടികൂടിയത് പ്രൊഫസർമാരെ ; അമ്പരന്ന് കോളേജ്

അഞ്ച് ഇന്ത്യക്കാര്‍, ഒരു അമേരിക്കന്‍ സ്വദേശി, ഒരു ഇന്തോനേഷ്യന്‍ സ്വദേശി, രണ്ട് നൈജീരിയന്‍ സ്വദേശികള്‍ എന്നിവരാണ് അറസ്റ്റിലായത്. കൊക്കൈന്‍ എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള കേന്ദ്രമായാണ് സംഘം ഇന്ത്യയെ ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 100 കോടി വിലവരുന്നതടക്കം 1300 കോടിയുടെ മയക്കുമരുന്നുകാണ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button