Latest NewsNewsIndia

ഉള്ളിവില കൂടിയത് കൊണ്ട് കോടിപതിയായ ഒരാൾ; സംഭവമിങ്ങനെ

ബംഗളൂരു: ഉള്ളി വില വർധിച്ചത് സാധാരണക്കാരെയുൾപ്പെടെ അലട്ടിയ ഒരു വിഷയമായിരുന്നു. എന്നാൽ ഉള്ളി കൊണ്ടു തന്നെ കോടിപതിയായ ഒരാളുടെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രാദുര്‍ഗ ജില്ലയിലെ ദോഡാസിദ്ദവ്വനഹള്ളിയിലെ ഉള്ളി കര്‍ഷകനായ മല്ലികാര്‍ജുനയാണ് ഒരു മാസത്തിനുള്ളില്‍ കോടിപതിയായത്. വായ്പയെടുത്ത് വിളവിറക്കിയ മല്ലികാര്‍ജുന കടക്കെണിയില്‍ വലയുമ്പോഴാണ് ഉള്ളിവില വർധിച്ചത്.

Read also: ഭാര്യക്ക് ‘ഉള്ളി കമ്മല്‍’ സമ്മാനിച്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍

ഉള്ളി വില 200നടുത്തെത്തിയ സമയത്ത് ഏകദേശം 240 ടണ്‍ ഉള്ളിയാണ് മല്ലികാര്‍ജുന വിപണിയിലെത്തിച്ചത്. 15 ലക്ഷം രൂപ ഇറക്കി കൃഷി നടത്തിയ ഇയാള്‍ അഞ്ച് മുതല്‍ 10 ലക്ഷം വരെ ലാഭമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലാഭം ഇതിലും കൂടുതലാണ് ലഭിച്ചത്. കടങ്ങളെല്ലാം വീട്ടി പുതിയ വീട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് മല്ലികാര്‍ജുന. കൂടുതല്‍ കൃഷി ഭൂമി വാങ്ങണം, കൃഷി വ്യാപിപ്പിക്കണമെന്ന ആ​ഗ്രഹവും മല്ലികാര്‍ജുനയ്ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button