Latest NewsNewsIndia

ശിവസേന നേതാക്കള്‍ യുവ വ്യവസായിയെ വെടിവച്ചു കൊന്നു

ഡെറാഡൂണ്‍: ശിവസേന നേതാക്കള്‍ യുവ വ്യവസായിയെ വെടിവച്ചു കൊന്നു. ഉത്തരാഖണ്ഡിലെ നൈനിതാളില്‍ ആണ് സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് ഭുപ്പി പാണ്ഡെ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ വെടിയേറ്റ് മരിച്ചത്.

കൊലപാതകത്തിന് പിന്നില്‍ ശിവസേന നേതാക്കളും സഹോദരങ്ങളുമായ ഗൗരവ് ഗുപ്തയും സൗരവ് ഗുപ്തയുമാണെന്ന് നൈനിതാള്‍ സീനിയര്‍ എസ്പി സുനില്‍കുമാര്‍ മീണ പറഞ്ഞു. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരാള്‍ അറസ്റ്റിലായെന്നും മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

ALSO READ: പൗരത്വ ബിൽ: നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കാൻ ശിവസേനയുമായി വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് ബി.ജെ.പി

ബൈക്കില്‍ സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ഇരുവരും പാണ്ഡയെ തടഞ്ഞു നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. നെഞ്ചില്‍ ആറ് വെടിയേറ്റ പാണ്ഡെ തല്‍ക്ഷണം മരിച്ചു. നാട്ടുകാരാണ് സൗരവ് ഗുപ്തയെ പിടികൂടിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button