Latest NewsIndia

ഡൽഹി കലാപത്തിന് പിന്നിൽ ആം ആദ്മിയോ? ആപ്പ് എംഎൽഎ അമാനത്തുള്ള ഖാന്റെ വീഡിയോ പുറത്തു വിട്ട് മാധ്യമങ്ങൾ

പ്രകോപനമുണ്ടാക്കിയത് എഎപി എംഎൽഎ ആണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി ജാമിയ നഗറിൽ കലാപ ശ്രമത്തിനു തിരികൊളുത്തിയത് ആം ആദ്മി ആണെന്ന് ബിജെപി ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജാമിയ നഗറിലെ അക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്ന് സര്‍വകലാശാല വിസി പറഞ്ഞു. പുറത്തുനിന്നെത്തിയ ആളുകളാണ് അക്രമം നടത്തിയത്. പൊലീസ് നടപടി അപലപനീയമെന്നും വിസി പറഞ്ഞു.

അതെ സമയം ദക്ഷിണ ഡല്‍ഹിയിലെ അക്രമത്തിന് പിന്നില്‍ ആം ആദ്മി പാർട്ടിയെന്നു ബിജെപി. പ്രകോപനമുണ്ടാക്കിയത് എഎപി എംഎൽഎ ആണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ ആരോപണം എഎപി എംഎല്‍ അമാനത്തുള്ള ഖാന്‍ തള്ളി. അക്രമത്തെ അംഗീകരിക്കില്ലെന്നും സമാധാനം പാലിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. അതേസമയം കലാപകാരികൾക്കിടയിൽ ആം ആദ്മി എംഎൽഎയുടെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു.

അതേസമയം പൊലീസിന്റെ മേല്‍നോട്ടത്തിലാണ് ബസുകള്‍ക്ക് തീവച്ചതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഇത് നവമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു വിശദീകരണവുമായി പോലീസ് രംഗത്തെത്തി, പോലീസിന്റെ കയ്യിൽ ഉണ്ടായിരുന്നത് വെള്ളം ആയിരുന്നെന്നും തീ ആനക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അക്രമകാരികൾ തീവെക്കുന്ന വീഡിയോ തങ്ങളുടെ പക്കൽ ഉണ്ടെന്നും പോലീസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button