Latest NewsNewsIndia

ഇന്ത്യയിലുള്ള അനധികൃത ബംഗ്ലാദേശികളെ സംരക്ഷിക്കാമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുടെ വിവരം ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെന്‍

ധാക്ക: ഇന്ത്യയില്‍ അനധികൃതമായി താസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരെ സംരക്ഷിക്കാമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുള്‍ മോമെന്‍. ബംഗ്ലാദേശികളുടെ കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ അവര്‍ക്ക് സ്വന്തം രാജ്യത്ത തിരികെയെത്താമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക സ്വന്തം രാജ്യത്ത് യാതൊരു വിധ പ്രശനങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.

ഇന്ത്യസന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി വ്യാഴാഴ്ച  കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സന്ദര്‍ശനം റദ്ദാക്കിയത്. സന്ദര്‍ശനം റദ്ദാക്കിയതിനുശേഷമാണ് ബംഗ്ലാദേശ് വിദേശകാര്യ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നില്‍ പൗരത്വ ബില്‍ അല്ലെന്നും മറ്റ് തിരക്കുകാളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും ബംഗ്ലദേശും തമ്മില്‍ യാതൊരു പ്രശനമില്ലെന്നും ബന്ധം സാധാരണ ഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ നേരത്തെ തന്നെ ശക്തമയി എ.കെ അബ്ദുള്‍ മോമെന്‍ പ്രതികരിച്ചിരുന്നു. അമിത് ഷായുടെ ആരോപണം സത്യമല്ലെന്നും ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ലെന്നും മോമൈന്‍ നേരത്ത പ്രതികരിച്ചിരുന്നു.

ബംഗ്ലാദേശി മുസ്ലീങ്ങള്‍ ഇന്ത്യയിലേക്ക് കുടിയേറിയെന്ന പ്രചാരണം ഇരു രാജ്യവും തമ്മിലുള്ള ബന്ധം തകര്‍ക്കാനുള്ള ഗൂഢാലേചനയാണെന്നും ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്തയിലേക്ക കുടിയേറാന്‍ മാത്രം ദരിദ്ര രാജ്യമല്ല ബംഗാദേശെന്നും തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിവളര്‍ച്ച വളര്‍ച്ച 8.15 ശതമാനമാണെന്നും മോമെന്‍ പറഞ്ഞു.

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പൗരത്വബില്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയാണമെന്നും ചില സാമ്പത്തിക കാരണങ്ങള്‍ കൊണ്ടാണ് ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് എത്തുന്നതെന്നും അബ്ദുള്‍ മോമെന്‍ പറഞ്ഞു. മതേതര രാഷ്ട്രമെന്ന നിലയില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കുന്നത് ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തു’മെന്നും അമിത് ഷായുടെ പ്രസംഗത്തിന് മോമെന്‍ മറുപടി നല്‍കിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button