KeralaLatest NewsNews

അഞ്ചു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്റര്‍നെറ്റ് എസ്യുവി സ്വന്തമാക്കി രചന നാരായാണന്‍കുട്ടി

ഒറ്റവാഹനത്തോടെ തന്നെ നിരത്തുകളില്‍ താരമായ എംജി ഹെക്ടര്‍ തിരഞ്ഞെടുത്ത് നടി രചന നാരായണന്‍കുട്ടി. എംജിയുടെ തൃശൂരിലെ ഷോറൂമിലെത്തിയാണ് രചന ഹെക്ടര്‍ സ്വന്തമാക്കിയത്. ബുക്ക് ചെയ്തിട്ട് അഞ്ചു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്റര്‍നെറ്റ് എസ്യുവി ലഭിച്ചത് എന്നാണ് രചന സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. പര്‍പ്പിള്‍-വൈന്‍ റെഡ് നിറത്തിലുള്ള ഹെക്ടറാണ് രചനയുടേത്. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജിയുടെ ആദ്യ വാഹനം ഹെക്ടര്‍ ജൂണിലാണ് വിപണിയിലെത്തുന്നത്. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവി എന്ന പേരിലെത്തിയ വാഹനം അധികം വൈകാതെ തന്നെ ജനപ്രീയ വാഹനമായി മാറി. താന്‍ ഏറെ ഇഷ്ടപ്പെടുന്ന നിറത്തിലുള്ള വാഹനമാണിതെന്നും തനിക്ക് ഈ വാഹനം നിര്‍ദേശിച്ച സുഹൃത്തുകള്‍ക്കും എംജി ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നതായും രചന ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതുവരെ ഏകദേശം 13000ല്‍ അധികം ഹെക്ടറുകള്‍ നിരത്തിലെത്തിയിട്ടുണ്ട്. കുറഞ്ഞ വിലയും പ്രീമിയം സെഗ്‌മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ ജനപ്രീതിക്കു പിന്നില്‍. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാര്‍ എന്ന ഖ്യാതിയുമായെത്തി വാഹനമാണ് എംജി ഹെക്ടര്‍. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ ‘ഐ-സ്മാര്‍ട്’ സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്.

സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളാണ് ഹെക്ടറിനുള്ളത്. കരുത്തുറ്റ രൂപത്തിനൊപ്പം മികച്ച സ്‌റ്റൈലും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമുള്ള ഈ വാഹനത്തിന് 12.81 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

https://www.facebook.com/ActressRachana/videos/753472261787917/?t=5

shortlink

Related Articles

Post Your Comments

Related Articles


Back to top button