Latest NewsNewsIndia

പൗരത്വ നിയമഭേദഗതി നിയമം; കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മായാവതി

ലക്‌നൗ: ദേശീയ പൗരത്വഭേദഗതി ബിൽ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബി.എസ്​.പി അധ്യക്ഷ മായാവതി. ഭരണഘടനാവിരുദ്ധമായ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കോണ്‍ഗ്രസ്​ നേരത്തെ ചെയ്​തതു​ പോലെ അടിയന്താരവസ്ഥക്ക്​ സമാനമായ സാഹചര്യം​ സൃഷ്​ടിക്കാനാണ്​ ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമെന്നും അവർ പറയുകയുണ്ടായി.

Read also: ഏത് നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് മന്ത്രി എകെ ബാലന്‍

പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്​ രാഷ്​ട്രപതി രാം നാഥ്​ കോവിന്ദിനെ നേരിട്ട്​ കാണാന്‍ പാർലമെന്ററി യോഗം തീരുമാനിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്​ നിയമസഭയിലും ബി.എസ്​.പി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തുമെന്നും മായാവതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button