Latest NewsUAENewsGulf

സ്വദേശിവത്ക്കരണം ശക്തമാക്കി യു.എ.ഇ : നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമാകും : ആശങ്കയോടെ പ്രവാസികള്‍

അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണം ശക്തമാക്കി. പ്രവാസികള്‍ കൂടുതലുള്ള മേഖലകളില്‍ സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രധാന കമ്പനികളില്‍ 2000 സ്വദേശികള്‍ക്ക് ഉടന്‍ നിയമനം നല്‍കും. ഇതോടെ നിരവധി മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.

Read Also : യുഎഇയില്‍ സ്വദേശിവത്ക്കരണം : പ്രവാസികള്‍ ആശങ്കയില്‍ : അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്കായി 20,000 തൊഴിലവസരങ്ങള്‍

സ്വദേശികള്‍ക്ക് നിയമനം നല്‍കാനുള്ള വിവിധ കമ്പനികളുടെ പട്ടിക മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം തയ്യാറാക്കി. ഇവിടങ്ങളില്‍ 950 സ്വദേശികള്‍ക്ക് നിയമനം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മറ്റുള്ളവര്‍ക്കും ഉടനെ നിയമനം നല്‍കാനാണ് നീക്കം. കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ ‘നിയമന ദിനങ്ങള്‍’ സംഘടിപ്പിക്കും. ഇതിന്റെ വിശദാംശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം പ്രചരിപ്പിക്കുകയും ചെയ്യും.

നിലവില്‍ അബുദാബി പവര്‍ കോര്‍പറേഷന്‍, അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി, ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റി, ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റി, ഫെഡറല്‍ ജല-വൈദ്യുത വകുപ്പ്, എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി – ഇനോക്, അഡ്‌നോക് ടെക്‌നിക്കല്‍ അക്കാദമി, പെട്രോഫാക്, യുണൈറ്റഡ് സെക്യൂരിറ്റി ഗ്രൂപ്പ്, ഗന്‍ദൂദ് ഗ്രൂപ്പ് എന്നിവയാണ് കൂടുതല്‍ സ്വദേശിവത്കരണത്തിന് സന്നദ്ധത അറിയിച്ച സ്ഥാപനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button