KeralaLatest NewsNews

കൈയിലിരുന്ന പൊതി വയോധികന് പകുത്തു നല്‍കി പൊലീസുകാരന്‍- ദൃശ്യങ്ങളേറ്റെടുത്ത് സോഷ്യല്‍മീഡിയ

ഹര്‍ത്താലായത് കൊണ്ട് തന്നെ കയ്യില്‍ ഭക്ഷണപ്പൊതി കരുതിയാണ് തിരുവനന്തപുരം എആര്‍ ക്യാംപിലെ പൊലീസ് ഉദ്യാഗസ്ഥന്‍ ശ്രീജിത്ത് ഡ്യൂട്ടിക്കെത്തിയത്. ഭക്ഷണം കഴിക്കാനിരുന്ന ശ്രീജിത്തിന് മുന്നിലേക്ക് പ്രായമായൊരാള്‍ എത്തി. എന്തെങ്കിലും കഴിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി കേട്ടപാടെ തന്റെ ഭക്ഷണപ്പൊതിയില്‍ നിന്ന് പകുത്ത് നല്‍കാന്‍ ആ നല്ലമനസ്സിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇരുവരും ഒരേ പൊതിയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ശ്രീജിത്ത് അറിയാതെ സുഹൃത്തുകള്‍ പകര്‍ത്തി. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ മനു നേതാജിപുരമാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതോടെ ശ്രീജിത്തിന്റെ നന്മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു. പൊലീസുകാരന്റെ നല്ല പ്രവര്‍ത്തിക്ക് ബിഗ് സല്യൂട്ട് നല്‍കി നിരവധിപ്പേരാണ് വിഡിയോയ്ക്ക് കമന്റ് ചെയ്തത്.

https://www.facebook.com/manu.nethaji.7/videos/1876258549175644/

shortlink

Related Articles

Post Your Comments

Related Articles


Back to top button