Latest NewsIndia

കര്‍ണാടക പൊലീസിനെ അഭിനന്ദിച്ച്‌ ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്ര ശേഖര്‍, മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത വാർത്ത ആദ്യം കൊടുത്തത് കന്നഡ ഏഷ്യാനെറ്റ്

മാദ്ധ്യമ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയെന്ന വാര്‍ത്ത ആദ്യം കൊടുത്തത് ഏഷ്യാനെറ്റിന്റെ കന്നഡ ചാനലായ സുവര്‍ണ ന്യൂസ്.

മംഗളൂരുവില്‍ കര്‍ണാടക പൊലീസിനെ അഭിനന്ദിച്ച്‌ ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍. പൊലീസ് അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചതായി അഭിപ്രായപ്പെട്ട രാജീവ് ചന്ദ്രശേഖര്‍ മംഗളൂരു കമ്മീഷണറെ അഭിനന്ദിച്ചു. വളരെയധികം പ്രകോപനമുണ്ടായിട്ടും പൊലീസ് അവരുടെ കടമ ഭംഗിയായി നിര്‍വഹിച്ചുവെന്നാണ് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെടുന്നത്.

ഏഷ്യാനെറ്റ് കന്നഡ ചാനല്‍ സുവര്‍ണ 50 വ്യാജ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു എന്നാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയെന്ന വാര്‍ത്ത ആദ്യം കൊടുത്തത് ഏഷ്യാനെറ്റിന്റെ കന്നഡ ചാനലായ സുവര്‍ണ ന്യൂസ് ആണ് . അന്‍പത് വ്യാജമാദ്ധ്യമ പ്രവര്‍ത്തകരെ പിടികൂടിയെന്ന വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായാണ് ഏഷ്യാനെറ്റിന്റെ കന്നഡ ചാനല്‍ നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ മാതൃകമ്പനിയായ ജൂപ്പിറ്റര്‍ എന്റര്‍ടെയിന്‍മെന്റ് വെന്‍ച്വേര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് ബിജെപിയുടെ രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖര്‍.ജനം ടിവി വ്യാജവാര്‍ത്ത കൊടുത്തുവെന്ന് മലയാളത്തിലെ ചില ചാനലുകള്‍ ആരോപിച്ചിരുന്നു. ജാമിയ മില്ല്യയില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് വെടിവെച്ചു കൊന്നു എന്ന് വ്യാജ വാര്‍ത്ത കൊടുത്ത ചാനലാണ് ജനം ടിവിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ബംഗാളിൽ മമതയെ നേരിടാനുറച്ച്‌ ബി.ജെ.പി,​ കൂറ്റന്‍ മാര്‍ച്ച്‌ നടത്തും

തുടര്‍ന്ന് ജനം ടിവിക്കെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളുമായി രാഷ്ട്രീയ പക്ഷപാതിത്വമുള്ള ചില മാദ്ധ്യമ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
അതേസമയം കൊടുത്ത വാര്‍ത്ത കര്‍ണാടകയിലെ പ്രാദേശിക മാദ്ധ്യമങ്ങളില്‍ വന്നതാണെന്ന് വ്യക്തമാക്കി ജനം ടിവിയും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button