Latest NewsKeralaIndia

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ഐജി ശ്രീജിത്തിനെതിരെ വെല്ലുവിളിയുമായി ചുംബന സമര നായിക രശ്മി നായർ

ഇരകള്‍ക്ക് സ്വാഭാവിക നീതി ലഭ്യമാകാതിരിക്കാന്‍ വേണ്ടി പ്രതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ഇയാളെന്നും ചുംബനസമരനേതാവും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആരോപിക്കുന്നു.

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭ നടത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ഐജി എസ് ശ്രീജിത്തിനെ പോലീസില്‍ നിന്ന് തന്നെ ഇല്ലാതാക്കണമെന്ന വെല്ലുവിളിയുമായി പ്രതി രശ്മി ആര്‍ നായര്‍. പോക്‌സോ കേസുകളില്‍ എഫ്‌ഐആര്‍ എഴുതി അഞ്ചും ആറും വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം കുറ്റപത്രം സമര്‍പ്പിച്ചു ഇരകള്‍ക്ക് സ്വാഭാവിക നീതി ലഭ്യമാകാതിരിക്കാന്‍ വേണ്ടി പ്രതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ഇയാളെന്നും ചുംബനസമരനേതാവും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആരോപിക്കുന്നു.

കുറ്റപത്രം പഠിച്ച ശേഷം തുടര്‍ നിയമ പോരാട്ടം എത്തരത്തില്‍ വേണം എന്ന് തീരുമാനിക്കുമെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാലുവര്‍ഷം മുമ്പ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലാകുന്നത്. ഇവര്‍ ഉള്‍പ്പെടുന്ന സംഘത്തെ നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് ഇവര്‍ കുട്ടികളെ അടക്കം ചൂഷണം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രശ്മി, രാഹുല്‍ എന്നിവരുള്‍പ്പടെ 13 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.പോസ്റ്റിന്റെ പൂർണ്ണ രൂപം: അങ്ങനെ അഞ്ചു വർഷം കൊണ്ട് FIR ൽ നിന്നും കുറ്റപത്രം വരെ എത്തി. വൈകിയെങ്കിലും കേസിലെ ഇരകളായ പെൺകുട്ടികൾക്ക് നീതി ലഭിക്കും എന്ന് കരുതുന്നു.

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അഞ്ച് വര്‍ഷത്തിനു ശേഷം കുറ്റപത്രം സമര്‍പ്പിച്ചു; രശ്മി നായരടക്കം 13 പ്രതികള്‍

കുറ്റപത്രം പഠിച്ച ശേഷം തുടർ നിയമ പോരാട്ടം എത്തരത്തിൽ വേണം എന്ന് തീരുമാനിക്കും. ആരോപിക്കപ്പെട്ട ചാർജുകൾക്കൊന്നും യാതൊരു തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ വിചാരണ കോടതിയിൽ തന്നെ ഡിസ്ചാർജ് പെറ്റിഷൻ എന്നതാവും പ്രാഥമിക നടപടി.

പോക്സോ കേസുകളിൽ FIR എഴുതി അഞ്ചും ആറും വർഷങ്ങൾക്കു ശേഷം മാത്രം കുറ്റപത്രം സമർപ്പിച്ചു ഇരകൾക്ക് സ്വാഭാവിക നീതി ലഭ്യമാകാതിരിക്കാൻ വേണ്ടി പ്രതികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എസ് ശ്രീജിത്തിനെ പോലുള്ള ക്രിമിനൽ പോലീസ് ഉദ്യോഗസ്ഥർ ഫോഴ്സിൽ നിന്നു തന്നെ ഇല്ലാതാക്കേണ്ടതുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close