KeralaLatest NewsNews

റോഡ് ഉപരോധിച്ചതിന് എം ജി എസ് നാരായണൻ ഉൾപ്പെടെ 12പേർക്ക് പിഴ

കോഴിക്കോട് : റോഡ് ഉപരോധിച്ചതിന് എം ജി എസ് നാരായണൻ ഉൾപ്പെടെ 12പേർക്ക് പിഴ ചുമത്തി. മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് ഉപരോധ കേസില്‍ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇത്തരം സമരരീതികള്‍ ആവര്‍ത്തക്കരുതെന്ന് പറഞ്ഞാണ് കോടതി വിധി പ്രസ്താവിച്ചത്. റോഡ് ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധത്തിൽ ജനങ്ങള്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. ഒരാള്‍ 1300 രൂപ വീതം പിഴ അടയ്ക്കണമെന്നു ഉത്തരവിൽ പറയുന്നു. അതേസമയം കോടതി വിധി മാനിക്കുന്നതായും എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും എംജിഎസ് നാരായണൻ പ്രതികരിച്ചു.

Also read : എന്‍സിപിയില്‍ അഴിച്ചു പണി ? എ.കെ. ശശീന്ദ്രനെ മാറ്റി, മാണി സി. കാപ്പന് മന്ത്രിസ്ഥാനം നൽകുമെന്ന് സൂചന

പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് 24 മീറ്ററായി ഉയര്‍ത്താൻ പദ്ധതിയിട്ടിരുന്നു, ഇതിനായി 100 കോടിയോളം ഫണ്ട് അനുവദിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നിരവധി പേർ ഇവിടെ അപകടത്തില്‍ മരിച്ചതോടെ ജൂലൈ 29 ന് ദേശീയപാത ഉപരോധിച്ചുകൊണ്ട് എംജിഎസ് അടക്കമുള്ള ആളുകള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‍ത് നീക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button