KeralaLatest NewsNews

ദുരന്തങ്ങളില്‍ നിന്നും മോചനമില്ല സുനാമിയുടെ ഒര്‍മ്മയില്‍ എടവനക്കാട്

നടുക്കുന്ന ഓര്‍മ്മകളില്‍ നിന്ന് മോചനമില്ലാതെ എടവനക്കാട്...

 

വര്‍ഷങ്ങള്‍ കടന്നുവെങ്കിലും എടവനക്കാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ഇന്നും മോചനമില്ല.അടിയന്തര ഘട്ടങ്ങളില്‍ ഒരു ആംബുലന്‍സിന് പോലും കടന്നു ചെല്ലാനാകാത്ത അവസ്ഥയാണ് ഇപ്പോഴും ഈ നാടിനുള്ളത്. യാതൊരു തരത്തിലുള്ള സഹായങ്ങളും ഈ പാവങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. 15 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സുനാമിയില്‍ ഈ നാടിലെ റോഡുകളും മറ്റും തകര്‍ന്ന നിലയിലായിരുന്നു. തകര്‍ന്ന എടവനക്കാടിലെ പഞ്ചായത്ത് റോഡിന്റെ അവസ്ഥ ഇപ്പോഴും ശോചനീയമാണ്. ഇന്നും ഈ റോഡിന് ശാപമോക്ഷം കിട്ടിയിട്ടില്ല. അതേസമയം ഓരോ തവണ വേലിയേറ്റമുണ്ടാകുമ്പോഴും ഈ റോഡും അതിനോട് ചേര്‍ന്നുള്ള വീടുകളിലും വെള്ളം കയറാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ കഴിഞ്ഞ പ്രളയത്തിലും അതിന് മുമ്പുണ്ടായ പ്രളയത്തിലും ഇവിടെ വെള്ളം കയറിയിരുന്നു. മണ്ണ് മൂടിയ റോഡായതിനാല്‍ സ്‌കൂള്‍ ബസ്സുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതിലേ വരാറില്ല. എടവനക്കാട് പ്രദേശത്ത് മാത്രം അഞ്ച് പേരാണ് സുനാമി ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശവാസികളുടെ സുരക്ഷയ്ക്കായി പുലിമുട്ട് നിര്‍മ്മാണം തുടങ്ങിവച്ചെങ്കിലും പൂര്‍ത്തിയാക്കിയിട്ടില്ല. ദുരന്തമുണ്ടായി 15 വര്‍ഷം കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമായ ഒരു റോഡോ സുരക്ഷാഭിത്തിയോ ഇല്ലാത്ത അവസ്ഥയിലാണ് എടവനക്കാട്.ഇനിയൊരു പ്രളയം കൂടിതാങ്ങാന്‍ എറവനക്കാടിന് കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button