Life StyleHealth & Fitness

നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ക്യാരറ്റ്

വിറ്റാമിനുകള്‍, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ക്യാരറ്റ്. ശാരീരികാരോഗ്യത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും സൗന്ദര്യ സംരക്ഷണത്തിനുമെല്ലാം ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും തിമിരം പോലുള്ള അസുഖങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കാനും ക്യാരറ്റ് സഹായിക്കും.

ക്യാരറ്റ് കഴിക്കുന്നത് പതിവാക്കിയാല്‍ കൊളസ്‌ട്രോള്‍ കുറയുകയും ഹൃദയാരോഗ്യം വര്‍ധിക്കുകയും ചെയ്യും. യൗവ്വനം നില നിര്‍ത്താനും സൗന്ദര്യം വര്‍ധിപ്പിക്കാനും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ കഴിയും. അയണ്‍, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയുടെ കലവറയാണ് ക്യാരറ്റ്. വിളര്‍ച്ചയുള്ളവര്‍ ക്യാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

എല്ലുകളുടെ വളര്‍ച്ചയ്ക്കും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ക്യാരറ്റ് നല്ലതാണ്. കലോറിയും പഞ്ചസാരയും കുറവായതിനാല്‍ പ്രമേഹം തടയാനും സഹായിക്കും. ഉന്മേഷം നിലനിര്‍ത്താനും തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും ക്യാരറ്റ് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button