KeralaLatest NewsNews

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആദിവാസി ഊരിന് ഡോക്ടറെ ലഭിച്ചു; കൊച്ചുമിടുക്കിയെ കണ്ടെത്തിയത് ജനമൈത്രി പൊലീസ്

കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിലങ്ങാട് കുറ്റല്ലൂര്‍ ആദിവാസി ഊരുനിവാസികള്‍ക്ക് ഒരു ഡോക്ടറെ കിട്ടി. തൊഴിലുറപ്പ് തൊഴിലാളി ഉഷയുടെ മൂത്ത മകള്‍ ജ്യോത്സ്നയാണ് ആദിവാസി ഊരിലെ ആദ്യത്തെ ഡോക്ടറായത്. പ്ലസ് ടുവിന് മികച്ച വിജയം നേടിയ ഈ മിടുക്കി 2014 ല്‍ ആണ് കണ്ണൂര്‍ പറശ്ശിനിക്കടവിലെ എം.വി.രാഘവന്‍ സ്മാരക ആയുര്‍വേദ കോളജില്‍ ബിഎഎംഎസിന് ചേര്‍ന്നത്. കഴിഞ്ഞ ദിവസം ഫലം വന്നതോടെയാണ് ജ്യോത്സ്ന ഊരിനും നാട്ടുകാര്‍ക്കും വളയം ജനമൈത്രി പൊലീസിനും പ്രിയങ്കരിയായത്.

പഠനത്തില്‍ മിടുക്കിയായിരുന്ന ജ്യോത്സ്നയെ 2013ല്‍ കോളനി സന്ദര്‍ശനത്തിനെത്തിയ പൊലീസുദ്യോഗസ്ഥരാണ് കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസ് പിന്തുണയോടെയും കോളനിക്കാരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയുമാണ് തുടര്‍പഠനത്തിന് അയക്കുന്നത്. ഇന്റേണ്‍ഷിപ് പൂര്‍ത്തിയായശേഷം മൂന്ന് വര്‍ഷം പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്യാനാണ് ജ്യോത്സ്നയുടെ താല്‍പര്യം. തന്റെ ഊരിനും, പ്രോത്സാഹനങ്ങള്‍ നല്‍കിയവര്‍ക്കുമെല്ലാം നന്ദി അറിയിച്ചു ജ്യോത്സന. കോളനിയിലെ കഷ്ടപ്പാടുകളോട് പോരാടിയാണ് ഈ മിടുക്കി ഡോക്ടറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button