UAELatest NewsNewsGulf

ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായ് : ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബുര്‍ജ് ഖലീഫയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിനോദസഞ്ചാരികള്‍ക്ക് ചില ഓഫറുകള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യഭക്ഷണവും സ്പായും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

വിനോദസഞ്ചാരികള്‍ക്കായി നടത്തുന്ന നറുക്കെടുപ്പിലൂടെ എത്തുന്ന വിജയികളായ പത്ത് പേര്‍ക്ക് മാത്രമാണ് ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളിലത്തെ നിലയില്‍ നിന്ന് സെല്‍ഫി എടുക്കാനും സൗജന്യ ഭക്ഷണത്തിനും സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏറ്റവും മുകളിലത്തെ നിലയിലാണ് വിജയികള്‍ക്ക് ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button