Latest NewsNewsIndia

അന്ധവിശ്വാസത്തിന്റെ മറവില്‍ കോടികളുടെ ഇരുതലമൂരിയുടെ കച്ചവടം : അഞ്ച് പേര്‍ പിടിയില്‍

ഭോപ്പാല്‍ : അന്ധവിശ്വാസത്തിന്റെ മറവില്‍ കോടികളുടെ ഇരുതലമൂരിയുടെ കച്ചവടം, അഞ്ച് പേര്‍ പിടിയില്‍ . മധ്യപ്രദേശിലെ നര്‍സിങ്ഘറിലാണ് ഒന്നേകാല്‍ കോടിയോളം രൂപ വിലമതിക്കുന്ന ഇരുതലമൂരിയുമായി 5 പേര്‍ പിടിയിലായത്. സംരക്ഷിത വിഭാഗത്തില്‍ പെട്ട ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിക്കവേയാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. മധ്യപ്രദേശ് സ്വദേശികളായ പവന്‍ നഗറും ശ്യാം ഗുര്‍ജറുമാണ് പൊലീസിന്റെ പിടിയിലായത്. പിടികൂടിയവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ജീവിയാണിത്. സംരക്ഷിത വിഭാഗത്തില്‍ പെട്ട ഇരുതലമൂരിയെ പിടികൂടുന്നത് കുറ്റകരമാണ്. മധ്യപ്രദേശിലെ സെഹോറില്‍ നിന്നാണ് ഇവര്‍ ഇരുതലമൂരിയെ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also : ഇരുതലമൂരി പാമ്പിനെ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ഇടനിലക്കാരനു നേരെ വെടിയുതിര്‍ത്ത നാലംഗ മലയാളി സംഘം അറസ്റ്റില്‍

ഇരുതലമൂരിയെ സൂക്ഷിച്ചാല്‍ ഭാഗ്യമെത്തും എന്ന അന്ധവിശ്വാസത്തിന്റെ മറവിലാണ് ഇരുതലമൂരിയെ വില്‍പ്പനയ്ക്ക് എത്തിച്ചത്. ആവശ്യക്കാരെത്തുന്നത്. വനം വകുപ്പിന്റെ ഷെഡ്യൂള്‍ നാലില്‍പ്പെട്ട ജീവിയാണ് ഇരുതലമൂരി. ഇതിനെ പിടികൂടുന്നതും വില്‍ക്കുന്നതും കൊല്ലുന്നതും കുറ്റമാണ്. അദ്ഭുത സിദ്ധികള്‍ ഇരുതലമൂരിക്ക് ഉണ്ടെന്നും ഇവയെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം തേടിയെത്തുമെന്നും വിശ്വസിപ്പിച്ചാണ് സംഘങ്ങള്‍ ഇവയെ തേടിയെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button