KeralaLatest NewsNews

ഗവർണർക്കെതിരെ പ്രതിഷേധിച്ച ഇ‌ർഫാൻ ഹബീബിനെതിരെ നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് പരാതി

കൊച്ചി: കണ്ണൂരിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി.  സാമൂഹ്യനീതി സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി എൻ.ആർ.സുധാകരനാണ് പരാതി  നൽകിയത്. നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരും പൊലീസും തയാറാകാത്ത സാഹചര്യത്തിലാണ് പരാതി.

ചരിത്രകാരന്മാരുടെ ദേശീയ സമ്മേളനമായ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൗരത്വ നിയമത്തെ അനുകൂലിച്ചതിനെ തുടർന്നാണു പ്രതിഷേധം ഉണ്ടായത്. ഗവർണറുടെ പ്രസംഗത്തിനിടെ ചരിത്രകാരൻ പ്രഫ. ഇർഫാൻ ഹബീബ് ശബ്ദമുയർത്തി പ്രസംഗം നടത്തുന്നടത്തേയ്ക്ക് പാഞ്ഞെത്തിയിരുന്നു. തന്റെ എഡിസിയെയും സെക്യൂരിറ്റി ഓഫിസറെയും ഹബീബ് പിടിച്ചുതള്ളിയെന്നു ഗവർണർ പിന്നീട് പറഞ്ഞു. സംസ്ഥാന സർക്കാർ തന്നെ വിഷയത്തിൽ ഹബീബിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സംഭവത്തിന് ശേഷം സർക്കാരിനെയും പൊലീസിനെയും വിമർശിച്ച് ഹബീബ് രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button