Latest NewsNewsInternational

കേരളത്തിൽ തടങ്കൽപ്പാളയങ്ങൾ വേണ്ടായെന്നു വാദിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ നിങ്ങളുടെ പ്രിയപ്പെട്ട രാജ്യമായ ചൈനയിയിലെ സ്ഥിതി കാണുന്നില്ലേ? ചൈനയിലെ തടങ്കൽപ്പാളയങ്ങളിൽ നിരവധി മുസ്ലീം സ്‌ത്രീകൾ ലൈംഗിക പീഡനത്തിനും, ഗർഭച്ഛിദ്രത്തിനും ഇരയാകുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇതോടെ ചൈനയിൽ ഇസ്ലാമോഫോബിയ വർധിപ്പിച്ചു

ബീജിങ്: കേരളത്തിൽ തടങ്കൽപ്പാളയങ്ങൾ വേണ്ടായെന്നു വാദിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ തങ്ങളുടെ പ്രിയപ്പെട്ട രാജ്യമായ ചൈനയിയിലെ സ്ഥിതി കാണേണ്ടതു തന്നെയാണ്. ചൈനയിലെ തടങ്കൽപ്പാളയങ്ങളിൽ നിരവധി മുസ്ലീം സ്‌ത്രീകൾ ലൈംഗിക പീഡനത്തിനും, ഗർഭച്ഛിദ്രത്തിനും ഇരയാകുന്നത് നിത്യ സംഭവങ്ങളാണ്. വടക്ക് പടിഞ്ഞാറൽ ചൈനയിലെ തടങ്കൽപ്പാളയങ്ങളിൽ മുസ്ലീം സ്‌ത്രീകൾക്ക് നേരെ അതിക്രമം വർധിച്ചു വരുന്നതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തടവിൽ കഴിയുന്നവരിൽ പലരും പൗരത്വമില്ലാത്തവർ ആണെന്നാണ് ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത്.

തടങ്കൽ പാളയങ്ങളിൽ കഴിയുന്ന സ്‌ത്രീകളെ ലൈംഗിക ബന്ധത്തിനും, ഗർഭച്ഛിദ്രം നടത്താനും നിർബന്ധിക്കുകയും ശാരീരികമായി ഉപദ്രവിക്കുന്നതും പതിവാണ്. എന്നാൽ ഭയം മൂലം ഇവരുടെ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ തയ്യാറാകുന്നില്ല. സിൻജിയാങ് പ്രവശ്യയിലെ കൂറ്റൻ തടങ്കൽ പാളയത്തിൽ കുട്ടികൾ ഉൾപ്പെടെ 20 ദശലക്ഷത്തോളം ആളുകളെ പാർപ്പിച്ചിട്ടുണ്ട്. ഉയിഗർ വിഭാഗത്തിൽ പെടുന്നവരും തുർക്കിയിൽ നിന്നുള്ള ന്യൂനപക്ഷമായ കസാക്കുകളും തടവിൽ കഴിയുന്ന കൂട്ടത്തിലുണ്ട്.

ഉയിഗർ വിഭാഗം മുൻപ് രാജ്യത്ത് കലാപത്തിന് നീക്കം നടത്തിയിരുന്നു. ഇതാണ് സർക്കാരിനെ കടുത്ത നിലപാട് സ്വീകരിക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പ്രേരിപ്പിച്ചത്. ഇതോടെ ചൈനയിൽ ഇസ്ലാമോഫോബിയ വർധിപ്പിച്ചു. തുടർന്ന് ഉയിഗർ വിഭാഗത്തിനെതിരായ ജനവികാരവും ശക്തമായി. ഇതോടെ 2014 – 2016 വർഷങ്ങളിൽ ചൈനയുടെ ചില ഭാഗങ്ങളിൽ നിന്നും ഉയിഗറുകൾ കൂട്ടത്തോടെ പുറത്താക്കപ്പെട്ടു.

ALSO READ: ജനങ്ങൾ സത്യം മനസ്സിലാക്കണം; പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ്;- അജയ് ഭട്ട്

കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉയിഗർ വംശത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുകയാണെന്ന ആരോപണവും ശക്തമാണ്. സമാനമായ സാഹചര്യമാണ് തുർക്കി ന്യൂന പക്ഷമായ കസാക്കുകളും നേരിടുന്നത്. ചൈനയിലെ തടങ്കൽ പാളയങ്ങളിൽ കഴിയുന്ന ഇരു വിഭാഗങ്ങളെയും എണ്ണം എത്രയെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിടാൻ അധികൃതർ തയ്യാറല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button