KeralaLatest NewsNews

ശബരിമല ചവിട്ടുമെന്ന ഉറച്ച പ്രഖ്യാപനവുമായ നവോത്ഥാനക്കാര്‍ : പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണിയുടെയും നവോത്ഥാനക്കാരുടേയും പ്രഖ്യാപനം

തിരുവനന്തപുരം: ശബരിമല ചവിട്ടുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ കനകദുര്‍ഗയും ബിന്ദുവും നവോത്ഥാനക്കാരും . പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണിയുടെ പ്രഖ്യാപനം . എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ശബരിമല സ്ത്രീപ്രവേശനത്തില്‍ നിന്നു ഞങ്ങള്‍ പിന്നോട്ടില്ല. ജനുവരി രണ്ടിന് സുരക്ഷ നല്‍കാന്‍ പൊലീസ് വിസമ്മതിക്കുന്നതിനാല്‍ ഞങ്ങള്‍ തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ തന്നെ ശബരിമല പ്രവേശനത്തിന് ശ്രമിക്കും. മണ്ഡല കാലം കഴിഞ്ഞാലും സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ ഒരു ദീര്‍ഘകാല അജണ്ടയായി ഞങ്ങള്‍ ഈ സമരം തുടരുമെന്ന് കൂട്ടായ്മ പ്രഖ്യാപിക്കുന്നു.
ഇനി ഞങ്ങള്‍ സമാധാനപരമായി പോകാന്‍ ശ്രമിക്കും. സമാധാനം ലംഘിക്കാന്‍ വരുന്നവരെ നേരിടാനും സമാധാനം പാലിക്കാനും സമാധാനപാലകരും അതിന് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരും ശ്രമിച്ചാല്‍ മതി. ഞങ്ങള്‍ക്ക് പ്രത്യേക സുരക്ഷയൊന്നും ആരും നല്‍കേണ്ടതില്ല.ഒരു പൗര എന്നനിലയില്‍ ഉള്ള സുരക്ഷ നല്‍കിയാല്‍ മതിയാകും.

Read Also : ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിക്കും, രഹനാ ഫാത്തിമക്കും സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി; വിഷയം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടത്തിയതിന്റെ വാര്‍ഷിക ദിനത്തില്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മ. വീണ്ടും ശബരിമലയിലേക്ക് കൂട്ടായി എത്തുമെന്ന് പ്രഖ്യാപിച്ച നവോത്ഥാനക്കാര്‍ ഒടുവില്‍ പിന്മാറി. കോടതി ഉത്തരവില്ലാതെ വന്നാല്‍ പ്രതിഷേധക്കാരല്ല, തങ്ങളാകും തടഞ്ഞ് തിരിച്ചയക്കുകയെന്നു പൊലീസ് വ്യക്തമാക്കിയതോടെയാണു ഇത്. ശബരിമലയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള നിലയ്ക്കല്‍ മാര്‍ച്ചില്‍ നിന്നു നവോത്ഥാനക്കാര്‍ അറിയിച്ചത്.

വിഷയവുമായി ബന്ധപ്പട്ട് ആലപ്പുഴയില്‍ വാര്‍ഷിക പരിപാടി സംഘടിപ്പിക്കാനാണ് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ തീരുമാനം. ജനുവരി രണ്ടിന് ശബരിമല യുവതീപ്രവേശനത്തിന്റെ ഒന്നാം വാര്‍ഷികം നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ ആലപ്പുഴയില്‍ വെച്ച് വിപുലമായി ആഘോഷിക്കുന്നതിനൊപ്പം ഭാവിപരിപാടികള്‍ പ്രഖ്യാപിക്കുന്നുമുണ്ട്. എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ശബരിമല സ്ത്രീപ്രവേശനത്തില്‍ നിന്നു ഞങ്ങള്‍ പിന്നോട്ടില്ല. ജനുവരി രണ്ടിന് സുരക്ഷ നല്‍കാന്‍ പൊലീസ് വിസമ്മതിക്കുന്നതിനാല്‍ ഞങ്ങള്‍ തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ തന്നെ ശബരിമല പ്രവേശനത്തിന് ശ്രമിക്കും. മണ്ഡല കാലം കഴിഞ്ഞാലും സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ ഒരു ദീര്‍ഘകാല അജണ്ടയായി ഞങ്ങള്‍ ഈ സമരം തുടരുമെന്ന് കൂട്ടായ്മ പ്രഖ്യാപിക്കുന്നു.

് ഒരു പ്രക്ഷോഭം എന്ന രീതിയില്‍ പോകുന്നത് കോടതിയെ ധിക്കരിക്കല്‍ ആകുമെന്നതിനാല്‍ സമാധാനപരമായി മുന്നറിയിപ്പ് കൂടാതെ പോകാനാണ് ഞങ്ങളുടെ തീരുമാനം. മുന്‍പ് ഒരു പ്രക്ഷോഭം എന്നോണം ജനുവരി രണ്ടിന് നിലയ്ക്കലേക്ക് സ്ത്രീകളെ സംഘടിപ്പിച്ച് ഒരു മാര്‍ച്ച് ആണ് ഉദ്ദേശിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button