Latest NewsIndiaNewsVideos

ബസുകള്‍ കൂട്ടിയിടിച്ചു, ഇടയിൽപ്പെട്ട് ബൈക്ക് യാത്രികൻ : അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കോയമ്പത്തൂർ : ബസുകള്‍ കൂട്ടിയിടിക്കുന്നതിന്റെയും, ബൈക്ക് യാത്രികൻ ഇടയിൽപ്പെട്ടു പോകുന്നതിന്റെയും ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കോയമ്പത്തൂർ – മേട്ടുപ്പാളയം റൂട്ടിൽ തമിഴ്‍നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകളാണ് അപകടത്തിൽപ്പെട്ടത് കോയമ്പത്തൂരിൽനിന്ന് വന്ന ബസ് ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂട്ടറിനെ ഇടിച്ചു വീഴ്‍ത്തി സ്‍കൂട്ടര്‍ യാത്രികനെ ഉള്‍പ്പെടെ മറ്റൊരു ബസിലേക്കും ഇടിച്ചു കയറുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

Also read : ജോളിയുടെ പിണക്കം ആഭിചാരക്രിയയിലൂടെ മാറ്റാൻ റോയ് ശ്രമിച്ചു, ജോത്സ്യന്മാരെയും സമീപിച്ചു; കൂടത്തായി കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

അപകടത്തില്‍ ഒരാൾ മരിച്ചുവെന്നും ഇരുപതോളം പേർക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോർട്ട്. അശ്രദ്ധമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും ഡ്രൈവർക്കെതിരെ കേസെടുത്തു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button