Latest NewsNewsIndia

ചാന്ദ്രയാൻ 3 വരുന്നു, 600 കോടിയുടെ ദൗത്യത്തിന് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം

വീണ്ടും ഇന്ത്യയുടെ അഭിമാനമുയർത്താൻ ചാന്ദ്ര ദൗത്യവുമായി ഐഎസ്ആർഒ. ചന്ദ്രയാൻ 2 ന്‍റെ പ്രശ്നങ്ങൾ പരിഹരിച്ചായിരിക്കും ചന്ദ്രയാൻ 3 വിക്ഷേപിക്കുക. ചന്ദ്രയാന്‍ 3 ദൗത്യത്തിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതായും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാവാന്‍ 14-16 മാസങ്ങളെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3 വിക്ഷേപണം 2021 ലാവും.

ചന്ദ്രയാന്‍ 2 പദ്ധതിയുടെ പിന്‍ഗാമിയായിരിക്കും ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 2 ലെ ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ എത്തിക്കാനായെങ്കിലും വിക്രം ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. അവസാന നിമിഷങ്ങളില്‍ നിയന്ത്രണം വിട്ട ലാന്റര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നു. ഈ പിഴവ് പരിഹരിക്കാന്‍ ചന്ദ്രയാന്‍ 3 പദ്ധതിയില്‍ ലാന്ററും റോവറും മാത്രം ഉള്‍പ്പെടുത്തിയാണ് ചന്ദ്രയാന്‍ 3 വിക്ഷേപിക്കുകയെന്ന് കെ ശിവന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ചന്ദ്രയാന്റെ മൂന്നാം പദ്ധതിയ്ക്ക് ചിലവ് കുറയും. 960 കോടി രൂപയാണ് ചന്ദ്രയാന്‍ രണ്ടിന് ചിലവായത്. എന്നാല്‍ മൂന്നാം പദ്ധതിയ്ക്ക് 600 കോടി രൂപ മതിയാവും.

ലാന്ററിനും റോവറിനും പ്രൊപ്പല്‍ഷന്‍ യൂണിറ്റിനും വേണ്ടി 250 കോടി രൂപയാണ് ചെലവ്. വിക്ഷേപണത്തിന് 365 കോടി രൂപ വേണ്ടി വരും.  ആകെ 615 കോടി രൂപയായിരിക്കും പദ്ധതിയുടെ  ചിലവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button