Latest NewsNewsIndia

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് : ചൈനീസ് കളിപ്പാട്ടങ്ങളില്‍ കണ്ടെത്തിയത് മാരകരോഗങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍

വില കുറഞ്ഞ ചൈനീസ് ഇലക്ട്രോണിക്‌സ് കളിപ്പാട്ടങ്ങളില്‍ കണ്ടെത്തിയത് മാരക രോഗങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍. രാജ്യത്തെ പ്രാദേശിക വിപണികളില്‍ സജീവമായ ‘മെയ്ഡ് ഇന്‍ ചൈന’ കളിപ്പാട്ടങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയായേക്കാമെന്നാണ് അടുത്തിടെ നടത്തിയ പഠനം പറയുന്നത്.

മിക്ക ഇലക്ട്രോണിക് കളിപ്പാട്ടങ്ങളിലും അപകടകരമായ ഹെവി ലോഹങ്ങളും അവയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന മറ്റ് മാരക വസ്തുക്കളും കണ്ടെത്തിയിരുന്നു. നിലവാരം കുറഞ്ഞ ഇലക്ട്രോണിക് പാട്‌സുകളും ബാറ്ററികളുമാണ് ഇത്തരം കളിപ്പാട്ടങ്ങളില്‍ ഉപയോഗിക്കുന്നത്.

കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി രൂപീകരിച്ച ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യുസിഐ) നടത്തിയ പഠനത്തില്‍ ചൈനയില്‍ നിര്‍മിച്ച ഇലക്ട്രോണിക് കളിപ്പാട്ടങ്ങളില്‍ ഭൂരിഭാഗവും രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങളില്‍ പരാജയപ്പെട്ടുവെന്നാണ് അറിയുന്നത്. ഇതെല്ലാം കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും കണ്ടെത്തി.

എന്നാല്‍, ഡിജിഎഫ്ടിയുടെ പുതുക്കിയ വിജ്ഞാപനത്തില്‍ ചൈനീസ് ഇലക്ട്രോണിക് കളിപ്പാട്ടങ്ങളെ കുറിച്ച് കസ്റ്റംസ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്നെത്തുന്ന എല്ലാ കണ്ടെയ്‌നറുകളിലെയും ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കണം. ഇതിനു ശേഷം മാത്രമേ വില്‍പ്പനയ്ക്ക് അനുവദിക്കാവൂ എന്നതാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button