Latest NewsNewsIndia

പ്രിയ വാര്യരെ കടത്തിവെട്ടി ദീപിക പദ്കോണ്‍…. വെല്ലുവിളിയുമായി ബോളിവുഡ് താരത്തിന്റെ കുറിപ്പ് വൈറല്‍

മുംബൈ : പ്രിയ വാര്യരെ കടത്തിവെട്ടി ദീപിക പദ്‌കോണ്‍…. വെല്ലുവിളിയുമായി ബോളിവുഡ് താരത്തിന്റെ കുറിപ്പ് വൈറല്‍. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ ശ്രദ്ധേയമായ താരമാണ് പ്രിയ വാര്യര്‍. ലോകം മുഴുവന്‍ പ്രിയയുടെ ആരാധകരായി മാറിയത് ഈ ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലുള്ള ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ടാണ്.

Read Also : ‘വിവാദങ്ങളില്‍ താല്‍പ്പര്യമില്ല, ശ്രീദേവി എന്നത് കഥാപാത്രത്തിന്റെ പേര് മാത്രം’ – പ്രിയാ വാര്യര്‍

ഈ കണ്ണിറുക്കലിനെ വെല്ലുവിളിച്ച് ഇപ്പോള്‍ എത്തിയിരിക്കുന്നത് ദീപിക പദ്കോണ്‍ ആണ്. ദീപികയുടെ ഛപക് എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് താരം കണ്ണിറുക്കുന്ന വീഡിയോ എടുത്തിരിക്കുന്നത്. പ്രിയ വാര്യരെ ടാഗ് ചെയ്ത് പിന്നീട് ദീപിക വീഡിയോ ട്വീറ്റ് ചെയ്യുകയായിരുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് ഛപക്. ജനുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button