Jobs & VacanciesLatest NewsNews

ഡിആര്‍ഡിഒയില്‍ ഈ തസ്തികയിൽ അവസരം : അപേക്ഷ ക്ഷണിച്ചു

പ്രതിരോധവകുപ്പിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡി.ആര്‍.ഡി.ഒ.) അവസരം. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. പത്താം ക്ലാസ് വിജയം/തത്തുല്യം/ഐ.ടി.ഐയാണ് യോഗ്യത.

Also read : എയർടെൽ വരിക്കാരുടെ ശ്രദ്ധയ്ക്ക് : ഈ റീച്ചാര്‍ജ് പ്ലാനില്‍ മാറ്റംവരുത്തി

കൊച്ചി, മൈസൂരു, ബെംഗളൂരു, ചെന്നൈ ഉള്‍പ്പടെ വിവിധ കേന്ദ്രങ്ങളിലായി 1817 ഒഴിവുകളാണുള്ളത്. രണ്ട് ഘട്ടങ്ങളുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ട പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടാവും.

വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.drdo.gov.in/

അവസാന തീയതി: ജനുവരി 23

shortlink

Related Articles

Post Your Comments

Related Articles


Back to top button