Latest NewsNewsGulfOman

ഡിസംബറില്‍ 833 പ്രവാസികളെ നാടുകടത്തി ഗൾഫ് രാജ്യം

മസ്‌ക്കറ്റ് : ഇക്കഴിഞ്ഞ ഡിസംബറിൽ 833 പ്രവാസികളെ നാടുകടത്തി ഒമാൻ. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് പ്രവാസികളെ നാടുകടത്തിയതെന്നു  അധികൃതർ അറിയിച്ചു. ഇവർ ഡിസംബര്‍ ഒന്നുമുതല്‍ 28 വരെയുള്ള കാലയളവില്‍ മസ്‍കത്ത് ഗവവര്‍ണറേറ്റില്‍ നിന്നുമാത്രം പിടിയിലായവരാണ്. ഡിസംബര്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ ഇന്‍സ്‍പെക്ഷന്‍ കാമ്പയിനിൽ 644പേരാണ് അറസ്റ്റിലായത്. ഇതിനുംശേഷം 21 മുതല്‍ 28 വരെ നടന്ന പരിശോധനയില്‍ 189 പേരും പിടിയിലായി.

Also read : ഡ്രൈവര്‍ ബാത്റൂമിലേക്ക് പോയതിന് പിന്നാലെ പെട്രോള്‍ പമ്പിൽ കാർ കത്തിയമർന്നു; സംഭവത്തിൽ ദുരൂഹത

അതേസമയം ഡിസംബർ 27നു ഒമാന്‍ മനുഷ്യശേഷി മന്ത്രാലയത്തിന്റെ പരിശോധന സംഘം 60 ലധികം അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് മന്ത്രാലയം പുലര്‍ച്ചെ മസ്കറ്റ്, സിദാബ്, അൽ ബസ്താൻ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡില്‍ തൊഴിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 66 തൊഴിലാളികളാണ് പിടിയിലായത്. ഇവരില്‍ ഏഴ് വനിതാ തൊഴിലാളികളും ഉള്‍പ്പെടുന്നതായി മന്ത്രാലയം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button