Latest NewsKeralaNews

വിദ്യാര്‍ഥി ഗിയര്‍ തട്ടി മാറ്റി; സ്‌കൂള്‍ബസ് വീടിന്റെ ഭിത്തിയില്‍ ഇടിച്ചുനിന്നു. വിദ്യാര്‍ഥികള്‍ക്കും മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കും അദ്ഭുതകരമായ രക്ഷപ്പെടല്‍

ഇടുക്കി: നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിനുള്ളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥി ഗിയര്‍ തട്ടി മാറ്റി വണ്ടി ഇടിച്ചു നിന്നു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളും വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. എസ്റ്റേറ്റ് പൂപ്പാറയില്‍ ഉള്ള ശാന്തന്‍പാറ പഞ്ചായത്ത് എല്‍പി സ്‌കൂളിന്റെ മിനി ബസ് ആണ് അപകടത്തില്‍ പെട്ടത്.
സ്‌കൂളിന്റെ പ്രവേശനകവാടത്തിനു സമീപം ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ജയകുമാര്‍ ഓഫിസിലേക്കു കയറിയ ഉടനെയാണ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഗിയര്‍ തട്ടിമാറ്റിയത്. 10 വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നു. റോഡിന്റെ എതിര്‍ വശത്തുള്ള ഐക്കാട്ട് ഹനീഫയുടെ വീടിനു നേരെയാണ് ബസ് നീങ്ങിയത്. ഹനീഫയുടെ കൊച്ചുമക്കളായ സാമ (6), അല്‍ അമീന്‍ (4) എന്നിവര്‍ ഈ സമയം വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീടിന്റെ വാതില്‍ക്കല്‍ നിന്ന ഹനീഫ ബസ് വീടിന്റെ മുറ്റത്തേക്ക് വരുന്നത് കണ്ടു കൊച്ചുമക്കളെയും എടുത്ത് ഓടിമാറി. വീടിന്റെ ഭിത്തിയില്‍ ഇടിച്ചാണ് ബസ് നിന്നത്. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. വീടിന്റെ ഭിത്തിക്കു വിള്ളല്‍ വീണു. ബസില്‍ ഉണ്ടായിരുന്ന 7 വിദ്യാര്‍ഥികള്‍ക്കു നിസ്സാര പരുക്കുകളേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button