Latest NewsNewsInternational

തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെട്ടു

മെക്സിക്കോ : തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി, 16 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ സകാറ്റെകാസിലെ റീജിയണല്‍ സെന്റര്‍ ഓഫ് സോഷ്യല്‍ റീഇന്‍ടെഗ്രേഷനിലാണ് അക്രമ സംഭാവമുണ്ടായത്. അഞ്ച് തടവുകാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also read : മൂന്നിടങ്ങളിൽ ഭീകരാക്രമണം : 26 പേര്‍ കൊല്ലപ്പെട്ടു

തടവുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ നിയന്ത്രണവിധേയമാക്കിയത്. തടവുകാരില്‍നിന്ന് നാല് തോക്കുകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നാണ് സുരക്ഷാ മന്ത്രാലയം നൽകുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button