KeralaLatest NewsNews

കുട്ടികളെ മുറിയില്‍ ഉറക്കി കിടത്തിയ ശേഷം ഭക്ഷണത്തിൽ വിഷം കലർത്തി; മൂന്നു പേരെ കൂടി സമാനമായ രീതിയില്‍ കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതിയായ ജോളി മൂന്ന് പേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്ന വെളിപ്പെടുത്തലുമായി എസ്പി കെ ജി സൈമണ്‍. ജോളിയുടെ ഓരോ പെരുമാറ്റവും നാളുകളോളം വ്യക്തമായി നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറയുകയുണ്ടായി. റോയിയെ കൊന്നത് കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലക്കിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന രാത്രി കുട്ടികളെ വീടിന്റെ മുകളിലെ മുറിയില്‍ ഉറക്കി കിടത്തിയ ശേഷമാണ് ജോളി താഴേക്ക് ഇറങ്ങിവന്ന് വിഷം കലക്കിയത്. റോയി മരിച്ച കാര്യം പിറ്റേന്ന് വീട്ടില്‍ പന്തലിട്ടപ്പോഴാണ് കുട്ടികള്‍ അറിഞ്ഞതെന്നും പോലീസ് പറയുന്നു.

Read also: കൂടത്തായി കൊലപാതക പരമ്പര: ജോളിക്ക് സ്വത്ത് കൈക്കലാക്കാന്‍ സഹായം നല്‍കിയവരുടെ പട്ടിക തയാറാക്കി അന്വേഷണസംഘം

ഹാര്‍ട്ട് അറ്റാക്ക് മൂലമാണ് റോയ് മരിച്ചതെന്നാണ് ജോളി എല്ലാവരെയും വിളിച്ചു പറഞ്ഞത്. താന്‍ മുട്ട പൊരിക്കുന്നതിനിടെയാണ് റോയി കുഴഞ്ഞുവീണു മരിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഭക്ഷണം കഴിച്ചശേഷം പാത്രങ്ങളെല്ലാം കഴുകിവച്ചനിലയിലായിരുന്നു. റോയിയെ ഒഴിവാക്കുന്നതിനും സ്വത്ത് തട്ടിയെടുക്കുന്നതിനും വേണ്ടിയായിരുന്നു കൊലപാതകങ്ങള്‍ എന്നും പൊലീസ് വ്യക്തമാക്കി. കടലക്കറിയിലും വെള്ളത്തിലുമാണ് ജോളി സയനൈഡ് കലര്‍ത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. രാസപരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button