Latest NewsUAENews

പ്രണയിനിക്കായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തില്‍ നിന്ന് ഒരു അപ്രതീക്ഷിത സമ്മാനം; ആഘോഷങ്ങള്‍ക്കിടെ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത് പ്രണയാഭ്യര്‍ത്ഥന

ദുബായ്: പുതുവര്‍ഷ ആഘോഷങ്ങൾ തുടങ്ങുന്നതിന് തൊട്ട് മുൻപ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത് പ്രണയാഭ്യര്‍ത്ഥന. ജര്‍മന്‍ പൗരനായ സെര്‍ജെ ഷാന്‍ഡറാണ് തന്റെ പ്രണയിനിക്കായി ഇത്തരത്തിലൊരു സർപ്രൈസ് ഒരുക്കിയത്. ചെവ്വാഴ്ച വൈകുന്നേരം 7.30ഓടെയാണ് തന്നെ വിവാഹം കഴിക്കാമോയെന്ന അഭ്യര്‍ത്ഥന ജര്‍മന്‍ ഭാഷയിൽ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. സെക്കന്റുകള്‍ മാത്രമാണ് സന്ദേശം ദൃശ്യമായത്. എങ്കിലും ബുര്‍ജ് ഖലീഫയിലെ ആഘോഷങ്ങള്‍ തത്സമയം വീക്ഷിച്ചുകൊണ്ടിരുന്ന ലോകമെമ്പാടുമുള്ള ആളുകള്‍ ഈ അപൂർവ നിമിഷത്തിന് സാക്ഷിയായി.

Read also: 2020ലേക്ക് ആദ്യം കടന്നത് സമോവ; ലോകം പുതുവർഷത്തെ വരവേൽക്കുന്നു

പുതുവര്‍ഷാഘോഷത്തിനിടെയുള്ള പ്രണയാഭ്യര്‍ത്ഥനയോട് കാമുകിയുടെ പ്രതികരണമെന്തായിരുന്നുവെന്നറിയാന്‍ ഷാന്‍ഡറുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ് എമാര്‍ പബ്ലിക് റിലേഷന്‍ ആന്റ് മാര്‍ക്കറ്റിങ് വിഭാഗം. അതേസമയം യുഎഇയിലെ താമസക്കാരും സന്ദര്‍ശകരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി അയച്ച മറ്റ് നിരവധി ആശംസാ സന്ദേശങ്ങളും കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button