Latest NewsFootballNewsInternationalSports

നെയ്മർക്ക് മെസിയുടെ വാട്സാപ് സന്ദേശം, നമ്മൾ ഒരുമിച്ച് നിൽക്കണമെന്ന് മെസി നെയ്മറോട്

സ്പാനിഷ് വമ്പനായ ബാർസിലോനയിൽനിന്നു ഫ്രാൻസിലെ പിഎസ്ജിയിലേക്കു പോയ ബ്രസീൽ താരം നെയ്മർക്കു വാട്സാപ് സന്ദേശമയച്ച്  ബാർസിലോണയിലെ സഹതാരം കൂടിയായിരുന്ന ലയണൽ മെസ്സി. ഇങ്ങനെയാണ് മെസി അയച്ച സന്ദേശം: ‘നമ്മൾ ഒരുമിച്ചു നിന്നാലേ ഇനിയൊരു ചാംപ്യൻസ് ലീഗ് കിരീടം നേടാൻ കഴിയൂ.’ ഇതോടെ നെയ്മറെ ബാർസയിലേക്കു തിരിച്ചു വിളിക്കുകയാണു മെസ്സി എന്ന രീതിയിൽ രാജ്യാന്തര മാധ്യമങ്ങൾ വാർത്തയാക്കി.

രണ്ടു വർഷം കൂടിയേ താൻ ബാർസയിലുണ്ടാകൂ എന്നും അതിനു ശേഷം തന്റെ സ്ഥാനം ഏറ്റെടുക്കണമെന്നും നെയ്മറോടു മെസ്സി സന്ദേശത്തിൽ പറയുന്നതായും റിപ്പോർട്ടിലുണ്ട്. പിഎസ്ജിയിൽ നെയ്മർ നിരാശനാണെന്നും താരം ബാർസയിലേക്കു തിരികെവരുമെന്നും വാ‍ർത്തകൾ പ്രചരിച്ചിരിക്കുന്നതിനിടെയാണ് സന്ദേശം എന്നതും വാർത്തയ്ക്ക് ശക്തി പകർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button