KeralaLatest NewsNews

നിങ്ങളുടെ കുഞ്ഞിന് ഒരു വയസ് കഴിഞ്ഞാല്‍ ഞങ്ങള്‍ വളർത്താം, അതുവരെ പണമയയ്ക്കാം; ആ മില്ലേനിയം ബേബിക്ക് ഇന്ന് 20 വയസ്

തൃശ്ശൂര്‍: ബംഗ്ലുരൂകാര്‍ കവര്‍ന്നെടുക്കുമായിരുന്ന ആ മില്ലേനിയം ബേബിക്ക് ഇന്ന് 20 വയസ്. ഈ നൂറ്റാണ്ടിലേക്ക് ആദ്യം പിറന്ന തൃശ്ശൂര്‍ മുരിങ്ങൂരിലെ രാധാകൃഷ്ണന്‍- മിനി ദമ്പതികളുടെ മൂന്നാമത്തെ മകള്‍ ജ്യോതിഷയാണ് ആ മില്ലേനിയം ബേബി. 2000 ജനുവരി 1ന് 12 മണി കഴിഞ്ഞ് 2 സെക്കന്റ് പിന്നിട്ടപ്പോഴാണ് എറണാകുളം ഇഎസ്‌ഐ ആശുപത്രിയില്‍ ജ്യോതിഷ ജനിച്ചത്. ഒരു വയസ്സുവരെ ജ്യോതിഷയെ ആവശ്യപ്പെട്ട് ബംഗ്ലുരൂവില്‍ നിന്ന് കത്ത് വരുമായിരുന്നു. 1000 രൂപ അഡ്വാന്‍സും ചെക്കുമടക്കമായിരുന്നു കത്ത് വന്നത്. നിങ്ങളുടെ കുഞ്ഞിന് ഒരു വയസ് കഴിഞ്ഞാല്‍ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളാം, അതുവരെ ചെലവിന് പണമയച്ച്‌ തരികയും ചെയ്യാമെന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.

Read also: ഇനി 2020, പുതുവർഷത്തെ വരവേറ്റ് ലോകം, കേരളത്തിലും വിപുലമായ ആഘോഷങ്ങൾ

വിസമ്മതമറിയിച്ച്‌ മാതാപിതാക്കൾ കത്തെഴുതിയതോടെ പിന്നെ ശല്യമുണ്ടായിട്ടില്ല. ഇന്നിപ്പോള്‍ ബിസിഎ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജ്യോതിഷ. ജനിച്ചതിന്റെ പിറ്റേന്ന് ടോംയാസ് പരസ്യ ഏജന്‍സി അഞ്ചുപവന്‍ സ്വര്‍ണം സമ്മാനിച്ചിരുന്നു. പത്ത് വയസ്സായപ്പോള്‍ 10,000 രൂപയും ഇന്ന് 25,000 രൂപയും ടോംയാസ് പരസ്യ ഏജന്‍സി സമ്മാനമായി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button