Kerala

സംസ്ഥാനത്തെ മുഴുവൻ കൃഷിഫാമുകളെയും ഉന്നത നിലവാരത്തിലെത്തിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ

കോതമംഗലം: സംസ്ഥാനത്തെ മുഴുവൻ സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളെയും ഉന്നത നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പ്രസ്താവിച്ചു. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ഫെസ്റ്റിന്റെയും നാടൻ ഭക്ഷണ വിപണന മേളയുടെയുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 63 സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളും നവീകരണത്തിന്റെ പാതയിലാണ്.ഇതിൽ തന്നെ മുൻ പന്തിയിൽ നിൽക്കുന്നത് നേര്യമംഗലം ഫാമാണ്. മൂന്നാറിന്റെ ഇടത്താവളമെന്ന നിലയിൽ ജില്ലാ ഫാമിനെ മാറ്റിയെടുക്കും. ഒരു വർഷം ചുരുങ്ങിയത് 3 ലക്ഷം സഞ്ചാരികളെയെങ്കിലും ഇവിടെ എത്തിക്കുകയാണ് ലക്ഷ്യം. സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് തന്നെ ഈ പദ്ധതികൾ പൂർണമായും നടപ്പാക്കും. ഇതിനായി 50 കോടിയുടെ വിവിധ പദ്ധതികളാണ് ഫാമിൽ സർക്കാർ നടപ്പാക്കുന്നത്. ഇതിൽ 20 കോടി അനുവദിച്ചു കഴിഞ്ഞു.

Read also: ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി നാലുപേര്‍ക്ക് പരിക്ക്

കൃഷിത്തോട്ടങ്ങള്‍ മെച്ചപ്പെടണമെങ്കില്‍ അതിലെ തൊഴിലാളികൾ സംതൃപ്തരാകണം. ഈ ലക്ഷ്യത്തോടെയാണ് ഫാമുകളിലെ തൊഴിലാളികളുടെ ശമ്പളവർധനവ് അടക്കമുള്ള കാര്യങ്ങൾ സർക്കാർ നടപ്പാക്കിയത്. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 320 രൂപയായിരുന്ന കൂലി ഇപ്പോൾ 850 രൂപയാണ്. കൂടാതെ കൂടുതൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി പ്രവർത്തിച്ചാൽ ഒരു ഫാം എങ്ങനെ മികച രീതിയിലാക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടമെന്നും മന്ത്രി കൂട്ടി ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button