Latest NewsNewsIndia

ചെലവ് ചുരുക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം; നേട്ടങ്ങളുമായി രാജ്യം മുന്നേറുമ്പോൾ പുതിയ തീരുമാനങ്ങളുമായി പുതുവത്സര ദിനത്തിൽ നരേന്ദ്ര മോദി

ന്യൂഡൽഹി: നേട്ടങ്ങളുമായി രാജ്യം മുന്നേറുമ്പോൾ പുതിയ തീരുമാനങ്ങളുമായി പുതുവത്സര ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി. ചെലവ് ചുരുക്കാൻ എല്ലാ മന്ത്രിമാർക്കും മോദി നിർദ്ദേശം നൽകി. ഓഫീസിലെയും വീട്ടിലെയും സ്റ്റാഫിന്റെ അംഗ ബലവും മോദി പകുതിയാക്കി കുറച്ചു. മോദി രണ്ടാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയതിന് ശേഷമാണ് ജീവനക്കാരുടെ എണ്ണം ഘട്ടങ്ങളായി കുറച്ചത്. മന്ത്രിമാരുടെ ചെലവ് 20 ശതമാനം വെട്ടിക്കുറയ്ക്കാനും മോദി നിര്‍ദേശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫിന്റെ എണ്ണവും കുറിച്ചിട്ടുണ്ട്. 15 ശതമാനമാണ് ഇവിടെ കുറവ് വരുത്തിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നവംബറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ ചെലവ് കുറയ്ക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. പ്രൈവറ്റ് സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാനും മറ്റു ചെലവുകള്‍ നിയന്ത്രിക്കാനുമാണ് മോദി നിര്‍ദേശിച്ചത്.

മന്ത്രിമാരുടെ വിദേശയാത്രകള്‍ കുറയ്ക്കണം. വിദേശയാത്ര പോകുമ്ബോള്‍ കൂടെ വരുന്ന പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നും മോദി നിര്‍ദേശം നല്‍കിയിരുന്നു. വിദേശ പ്രതിനിധികളുമായി ബന്ധമില്ലാത്ത യോഗങ്ങള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കരുതെന്നും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ALSO READ: എന്‍പിആര്‍ ആദ്യം നടപ്പാക്കിയത് കോണ്‍ഗ്രസ്; മന്‍മോഹന്‍ സിംഗ് കൊണ്ടുവരുമ്പോള്‍ അംഗീകരിക്കുകയും മോദി സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നത് എന്തിന്? കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ പ്രതികരിക്കുന്നു

അതേസമയം,സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020 എന്നും എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെയെന്നും പ്രധാന മന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് മോദി ന്യൂ ഇയര്‍ ആശംസകള്‍ അറിയിച്ചത്.

രാജ്യം 2019 ല്‍ കൈവരിച്ച നേട്ടങ്ങളുടെ സംയുക്തചിത്രം അടങ്ങിയ വീഡിയോ മോദി ചൊവ്വാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയെ പരിണാമത്തിലേക്ക് നയിക്കാനും അതുവഴി 130 കോടി ഇന്ത്യക്കാരുടെ ജീവിതം ഉന്നമനത്തിലേക്ക് എത്തിക്കാനും സാധിക്കുന്ന ഒരു വര്‍ഷമായി 2020 അടയാളെപ്പെടുത്തട്ടെയെന്ന് പ്രതീക്ഷിക്കുന്നതായി വീഡിയോ പങ്കുവെച്ചു കൊണ്ട് മോദി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button