Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ അക്രമത്തില്‍ കലാശിച്ചതിന് പിന്നിൽ ആം ആദ്മിയും, കോണ്‍ഗ്രസും : പ്രകാശ് ജാവദേക്കർ

ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പ്രതിപക്ഷ പാര്‍ട്ടികൾക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ അക്രമങ്ങള്‍ വളര്‍ത്തിയത് ആം ആദ്മി പാര്‍ട്ടിയും, കോണ്‍ഗ്രസുമാണെന്ന് പ്രകാശ് ജാവദേകർ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ആംആദ്മി എംഎല്‍എ അമാനത്തുള്ളാ ഖാന്‍ കലാപത്തിനുള്ള ആഹ്വാനം ചെയ്യുന്ന പ്രസ്താവനകള്‍ നടത്തിയതോടെ ഡല്‍ഹിയിലെ അന്തരീക്ഷം മോശമായെന്നും മന്ത്രി ആരോപിച്ചു.

Also read : നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണം, രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തണം : മായാവതി

രാജ്യ തലസ്ഥലാനത്തെയും, രാജ്യത്തെയും ജനങ്ങള്‍ക്ക് ഇപ്പോൾ ഇവരുടെ രാഷ്ട്രീയം മനസ്സിലായിട്ടുണ്ട്. അതിനാലാണ് ഡല്‍ഹി സമാധാനത്തിലേക്ക് മടങ്ങിയത്. പൗരത്വ ഭേദഗതി നിയമം ഒരു മതത്തിനും എതിരല്ലെന്ന് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞുവെന്നും . എഎപിയും, കോണ്‍ഗ്രസും എത്രയൊക്കെ ശ്രമിച്ചാലും ഡല്‍ഹിയിലെ അന്തരീക്ഷം നശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും ജാവദേകര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button